---
title: "അടുക്കളയിൽ എത്തുന്ന ഉരുളക്കിഴങ്ങ് സുരക്ഷിതമാണോ? വ്യാജനെ തിരിച്ചറിയാൻ ഇതാ ചില വഴികൾ"
english_title: "Are the potatoes that arrive in the kitchen safe? Here are some ways to identify fake ones"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349654/are-the-potatoes-that-arrive-in-the-kitchen-safe-here-are-some-ways-to-identify-fake-ones-"
published_at: "2026-03-25T15:14:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c3b05be625c_Here_are_some_ways_to_identify_fake_ones.jpg"
keywords: []
---

# അടുക്കളയിൽ എത്തുന്ന ഉരുളക്കിഴങ്ങ് സുരക്ഷിതമാണോ? വ്യാജനെ തിരിച്ചറിയാൻ ഇതാ ചില വഴികൾ

> **Lead Summary:** നമ്മുടെ നിത്യഭക്ഷണത്തിന്റെ ഭാഗമായ ഉരുളക്കിഴങ്ങിൽ മായം കലരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പഴയ ഉരുളക്കിഴങ്ങുകൾ പുതുമയുള്ളതായി തോന്നിപ്പിക്കാൻ മണ്ണും രാസനിറങ്ങളും കലർത്തുന്ന രീതി വിപണിയിലുണ്ട്. ഇത് തിരിച്ചറിയാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

## Article Content

നമ്മുടെ നിത്യഭക്ഷണത്തിന്റെ ഭാഗമായ ഉരുളക്കിഴങ്ങിൽ മായം കലരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പഴയ ഉരുളക്കിഴങ്ങുകൾ പുതുമയുള്ളതായി തോന്നിപ്പിക്കാൻ മണ്ണും രാസനിറങ്ങളും കലർത്തുന്ന രീതി വിപണിയിലുണ്ട്. ഇത് തിരിച്ചറിയാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

**മണം പരിശോധിക്കാം**

യഥാര്‍ഥ ഉരുളക്കിഴങ്ങിന് പ്രകൃതിദത്തമായ മണ്ണിന്റെ സുഗന്ധമുണ്ട്. രാസവസ്തുക്കള്‍ ചേര്‍ത്ത ഉരുളക്കിഴങ്ങിന് രൂക്ഷമായ കൃത്രിമ ഗന്ധം ഉണ്ടാകും. ദുര്‍ഗന്ധമോ അസാധാരണമാംവിധം രൂക്ഷഗന്ധമോ ഉണ്ടെങ്കില്‍ അത് ഒഴിവാക്കുന്നതാണ് നല്ലത്.

**നിറം പരിശോധിക്കാം**

ഉരുളക്കിഴങ്ങ് മുറിച്ച് നോക്കിയാല്‍ അത് യഥാര്‍ഥമാണോ എന്ന് കണ്ടെത്താന്‍ കഴിയും. യഥാര്‍ഥ ഉരുഴക്കിഴങ്ങിന് അകത്തും പുറത്തും ഒരേ നിറമായിരിക്കും. വ്യാജ ഉരുളക്കിഴങ്ങിന് അസ്വഭാവികമായ നിറമുണ്ടാകാം.

**റബ്ബ് -ഓഫ് ടെസ്റ്റ്**

ഉരുളക്കിഴങ്ങന്റെ ഉപരിതലം കൈകൊണ്ടോ തുണികൊണ്ടോ മൃദുവായി തടവുക.നിറം എളുപ്പത്തില്‍ മാറുകയാണെങ്കില്‍ അത് കൃത്രിമമായി നിറം നല്‍കിയതായിരിക്കും. യഥാര്‍ഥ ഉരുളക്കിഴങ്ങിന്റെ തൊലിയുടെ നിറം സ്ഥിരമായിരിക്കും.

**ജല പരിശോധന**

ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അതിലേക്ക് ഉരുളക്കിഴങ്ങ് ഇടുക.യഥാര്‍ഥ ഉരുളക്കിഴങ്ങ് ഭാരമുള്ളതും വെള്ളത്തില്‍ മുങ്ങി പോകുന്നതും ആയിരിക്കും. അതേ സമയം വ്യാജ ഉരുളക്കിഴങ്ങ് പലപ്പോഴും വെള്ളത്തില്‍ പൊങ്ങികിടക്കും.

**തൊലിയും ഘടനയും പരിശോധിക്കല്‍**

ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് ടെസ്റ്റ് ചെയ്യാവുന്നതാണ്. യഥാര്‍ഥ ഉരുളക്കിഴങ്ങിന് ചെറുതായി പരുക്കനായ തൊലിയായിരിക്കും. വ്യാജ ഉരുളക്കിഴങ്ങിന് പലപ്പോഴും മിനുസമാര്‍ന്നതും കട്ടിയുളളതുമായ തൊലിയായിരിക്കും ഉണ്ടാവുക. ഇത് വളരെ എളുപ്പത്തില്‍ അടര്‍ന്ന് പോകും.

**കാവിക്കല്ല് പ്രയോഗം**

പഴയ ഉരുളക്കിഴങ്ങ് പുതിയതായി തോന്നിപ്പിക്കാൻ 'കാവിക്കല്ല്' (Red Earth) കലർത്താറുണ്ട്. ഇത് തിരിച്ചറിയാൻ ഉരുളക്കിഴങ്ങ് കുറച്ചുനേരം വെള്ളത്തിലിട്ടു വെക്കുക. വെള്ളത്തിന് കടുത്ത ചുവപ്പോ തവിട്ടോ നിറം വരികയാണെങ്കിൽ അതിൽ മായം ഉണ്ടെന്ന് ഉറപ്പിക്കാം.

**മുള വന്നവ ഒഴിവാക്കുക**

പച്ച നിറം പടർന്നതോ മുള വന്നതോ ആയ ഉരുളക്കിഴങ്ങുകളിൽ 'സൊളാനൈൻ' (Solanine) എന്ന വിഷാംശം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കുന്നതാണ് ഉചിതം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349654/are-the-potatoes-that-arrive-in-the-kitchen-safe-here-are-some-ways-to-identify-fake-ones-)