---
title: "സ്ഥാനാർത്ഥിയോട് അപമര്യാദയായി പെരുമാറി, കണ്ണൂർ പോളിടെക്നിക്കിലെ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പരാതി"
english_title: "Complaint filed against SFI activists at Kannur Polytechnic for misbehaving with candidate"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349652/complaint-filed-against-sfi-activists-at-kannur-polytechnic-for-misbehaving-with-candidate-new"
published_at: "2026-03-25T15:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c3acff7ffc1_df.jpg"
keywords: []
---

# സ്ഥാനാർത്ഥിയോട് അപമര്യാദയായി പെരുമാറി, കണ്ണൂർ പോളിടെക്നിക്കിലെ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പരാതി

> **Lead Summary:** **കണ്ണൂർ: **തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വോട്ട് ചോദിച്ചെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥിയെ തോട്ടട ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞതായി പരാതി. ക്യാമ്പസിനുള്ളിൽ വോട്ട് ചോദിക്കാൻ സമ്മതിക്കാതെ വിദ്യാർത്ഥികൾ ബഹളം വെക്കുകയും സ്ഥാനാർത്ഥിയോട് അപമര്യാദയായി പെരുമാറുകയും ചെയ്തതായി യു.ഡി.എഫ് പ്രവർത്തകർ ആരോപിച്ചു.

## Article Content

**കണ്ണൂർ: **തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വോട്ട് ചോദിച്ചെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥിയെ തോട്ടട ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞതായി പരാതി. ക്യാമ്പസിനുള്ളിൽ വോട്ട് ചോദിക്കാൻ സമ്മതിക്കാതെ വിദ്യാർത്ഥികൾ ബഹളം വെക്കുകയും സ്ഥാനാർത്ഥിയോട് അപമര്യാദയായി പെരുമാറുകയും ചെയ്തതായി യു.ഡി.എഫ് പ്രവർത്തകർ ആരോപിച്ചു.

ഇത് എസ്എഫ്ഐയുടെ ആധിപത്യം നിലനില്‍ക്കുന്ന സ്ഥലമാണ്. പലപ്പോഴായി എസ്എഫ്ഐ-കെഎസ്‌യു സംഘഷങ്ങൾ ഇവിടെ നിന്ന് റിപ്പോട്ട് ചെയ്തിട്ടുണ്ട്. യുഡിഎഫിന്‍റെ സ്ഥാനാർത്ഥി ടിഒ മോഹനന്‍ വോട്ട് അഭ്യർത്ഥിച്ച് സ്ഥാപനത്തില്‍ എത്തുമെന്നറിഞ്ഞ് നേരത്തെ തന്നെ പ്രവ‍ത്തകർ പ്ലക്കാർഡുകളുമായി തയ്യാറായി നില്‍ക്കുന്നുണ്ടായിരുന്നു.

വയനാട് ഫണ്ട് മുക്കിയവർക്ക് ഇവിടെ സ്ഥാനമില്ല എന്നുൾപ്പെടെയുള്ള ഫ്ലക്സുകളുമായാണ് എസ്എഫ്ഐ പ്രവർത്തകർ സ്ഥാനാർത്ഥിയെ തട‌ഞ്ഞത്. മറ്റ് ക്ലാസ് മുറികളില്‍ കയറി വോട്ടുചോദിക്കാൻ ശ്രമിക്കുമ്പോൾ പിന്നാലെ ചെന്ന് തടസപ്പെടുത്തുകയും കളിയാക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349652/complaint-filed-against-sfi-activists-at-kannur-polytechnic-for-misbehaving-with-candidate-new)