---
title: "   യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ....; കെഎസ്ആർടിസി ബസ് തകരാറിലായി; താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്"
english_title: "KSRTC bus breaks down; traffic jam at Thamarassery pass"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349624/ksrtc-bus-breaks-down-traffic-jam-at-thamarassery-pass-"
published_at: "2026-03-25T13:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c398e5d3b63_bus.jpg"
keywords: []
---

#    യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ....; കെഎസ്ആർടിസി ബസ് തകരാറിലായി; താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്

> **Lead Summary:** **കോഴിക്കോട് : **കെഎസ്ആർടിസി ബസ് തകരാറിലായി കുടുങ്ങിയതോടെ താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്. ചുരം ആറാം വളവിലാണ് കെഎസ്ആർടിസിയുടെ മിന്നൽ ബസ് തകരാറിലായത്. തിരുവനന്തപുരത്ത് നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോകുന്ന ബസ് ആണ് രാവിലെ ചുരത്തിൽ യന്ത്രത്തകരാറു കാരണം കുടുങ്ങിയത്.

## Article Content

**കോഴിക്കോട് : **കെഎസ്ആർടിസി ബസ് തകരാറിലായി കുടുങ്ങിയതോടെ താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്. ചുരം ആറാം വളവിലാണ് കെഎസ്ആർടിസിയുടെ മിന്നൽ ബസ് തകരാറിലായത്. തിരുവനന്തപുരത്ത് നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോകുന്ന ബസ് ആണ് രാവിലെ ചുരത്തിൽ യന്ത്രത്തകരാറു കാരണം കുടുങ്ങിയത്.

താമരശ്ശേരി ഡിപ്പോയിൽ നിന്ന് ജീവനക്കാർ എത്തി ബസ് മാറ്റിയാൽ മാത്രമേ ഗതാഗത തടസ്സം നീക്കാൻ സാധിക്കുകയുളളുവെന്നാണ് വിവരം. വൺവേ രീതിയിൽ വാഹനങ്ങൾ കടത്തിവിടുന്നുണ്ടെങ്കിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ചുരം റോഡിൽ യാത്ര ചെയ്യുന്നവർ സമയം ക്രമീകരിച്ച് പുറപ്പെടണമെന്ന് ചുരം സംരക്ഷണ സമിതി പ്രവർത്തകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349624/ksrtc-bus-breaks-down-traffic-jam-at-thamarassery-pass-)