---
title: "വൈകുന്നേരത്തെ ചായയ്ക്കൊപ്പം കഴിക്കാൻ കിടിലൻ ചിക്കൻ ലോലിപോപ്പ് തയ്യാറാക്കാം "
english_title: "How to make chicken lollipops"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349620/how-to-make-chicken-lollipops"
published_at: "2026-03-25T13:29:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c39632d5c23_10.jpg"
keywords: []
---

# വൈകുന്നേരത്തെ ചായയ്ക്കൊപ്പം കഴിക്കാൻ കിടിലൻ ചിക്കൻ ലോലിപോപ്പ് തയ്യാറാക്കാം 

> **Lead Summary:** **[**റെസ്റ്റോറന്റ് സ്റ്റൈലിൽ സ്വാദിഷ്ടമായ ചിക്കൻ ലോലിപോപ്പ് വീട്ടിൽ തന്നെ തയ്യാറാക്കുന്നത് എങ്ങനെയെന്ന് താഴെ നൽകുന്നു.**
ആവശ്യമായ സാധനങ്ങൾ****

## Article Content

**[**റെസ്റ്റോറന്റ് സ്റ്റൈലിൽ സ്വാദിഷ്ടമായ ചിക്കൻ ലോലിപോപ്പ് വീട്ടിൽ തന്നെ തയ്യാറാക്കുന്നത് എങ്ങനെയെന്ന് താഴെ നൽകുന്നു.**
ആവശ്യമായ സാധനങ്ങൾ****

ചിക്കൻ വിംഗ്‌സ് : 10 - 12 എണ്ണം

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 1 ടേബിൾ സ്പൂൺ

കശ്മീരി മുളകുപൊടി: 1.5 ടേബിൾ സ്പൂൺ

കുരുമുളക് പൊടി: 1 ടീസ്പൂൺ

സോയ സോസ്: 1 ടീസ്പൂൺ

വിനാഗിരി: 1 ടീസ്പൂൺ

മൈദ : 3 ടേബിൾ സ്പൂൺ

കോൺഫ്ലവർ: 2 ടേബിൾ സ്പൂൺ

മുട്ട: 1 എണ്ണം

ഉപ്പ് :പാകത്തിന്

എണ്ണ: വറുക്കാൻ ആവശ്യമായത്

തയ്യാറാക്കുന്ന വിധം**

ആദ്യം കഴുകി വൃത്തിയാക്കിയ ചിക്കൻ ലോലിപോപ്പിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, കുരുമുളക് പൊടി, സോയ സോസ്, വിനാഗിരി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

ഇത് കുറഞ്ഞത് 30 മിനിറ്റ് മാറ്റി വെക്കുക. മാരിനേറ്റ് ചെയ്ത ചിക്കനിലേക്ക് മൈദ, കോൺഫ്ലവർ, മുട്ട എന്നിവ ചേർത്ത് നന്നായി ഇളക്കുക. കഷ്ണങ്ങളിൽ മാവ് നന്നായി പിടിച്ചിരിക്കണം (കൂടുതൽ കട്ടിയുണ്ടെങ്കിൽ അല്പം വെള്ളം ചേർക്കാം).

ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക. എണ്ണ നന്നായി ചൂടായതിനുശേഷം തീ ഇടത്തരം ആക്കി ലോലിപോപ്പുകൾ ഓരോന്നായി ഇട്ട് പൊരിച്ചെടുക്കുക. ചിക്കന്റെ ഉൾഭാഗം നന്നായി വേവുന്നതുവരെ തിരിച്ചും മറിച്ചും ഇട്ട് ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറുക്കുക.

കൂടുതൽ ക്രിസ്പി ആകാൻ വേണ്ടി ചിക്കൻ വറുത്ത ശേഷം അല്പം വെളുത്തുള്ളിയും സവാളയും സോസുകളും (ടൊമാറ്റോ, ചില്ലി സോസ്) ചേർത്ത് ഒന്ന് വഴറ്റിയെടുക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349620/how-to-make-chicken-lollipops)