---
title: "'മുഖ്യമന്ത്രി പിണറായി വിജയൻ ഇരട്ടച്ചങ്കനല്ല, ഇരട്ടത്താപ്പനാണ്, പാലക്കാട്ട് യുഡിഎഫ് വോട്ട് ഭിന്നിപ്പിച്ച് ബിജെപിയെ വിജയിപ്പിക്കുകയാണ് ലക്ഷ്യം' -  വി.ഡി സതീശൻ"
english_title: "'The aim is to divide the UDF votes in Palakkad and make the BJP win'; VDSatheesan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349597/the-aim-is-to-divide-the-udf-votes-in-palakkad-and-make-the-bjp-win-vdsatheesan-new"
published_at: "2026-03-25T12:03:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c38275d252e_cd.jpg"
keywords: []
---

# 'മുഖ്യമന്ത്രി പിണറായി വിജയൻ ഇരട്ടച്ചങ്കനല്ല, ഇരട്ടത്താപ്പനാണ്, പാലക്കാട്ട് യുഡിഎഫ് വോട്ട് ഭിന്നിപ്പിച്ച് ബിജെപിയെ വിജയിപ്പിക്കുകയാണ് ലക്ഷ്യം' -  വി.ഡി സതീശൻ

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് സി.പി.ഐ.എം - ബി.ജെ.പി രഹസ്യധാരണയെന്ന ആരോപണം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാലക്കാട് യുഡിഎഫ് വോട്ട് ഭിന്നിപ്പിച്ച് ബിജെപിയെ വിജയിപ്പിക്കുകയാണ് ലക്ഷ്യം. റാന്നി , കോന്നി എന്നിവിടങ്ങളിലും ഡീൽ ശക്തമാണെന്നും സതീശൻ പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് സി.പി.ഐ.എം - ബി.ജെ.പി രഹസ്യധാരണയെന്ന ആരോപണം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാലക്കാട് യുഡിഎഫ് വോട്ട് ഭിന്നിപ്പിച്ച് ബിജെപിയെ വിജയിപ്പിക്കുകയാണ് ലക്ഷ്യം. റാന്നി , കോന്നി എന്നിവിടങ്ങളിലും ഡീൽ ശക്തമാണെന്നും സതീശൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ ഇരട്ടച്ചങ്കനല്ല, ഇരട്ടത്താപ്പനാണെന്ന് അദ്ദേഹം പരിഹസിച്ചു. ഗണേഷ് കുമാറിനെതിരായ ആരോപണം വന്നപ്പോൾ മുഖ്യമന്ത്രി കുടുംബ പ്രശ്നമാക്കി മാറ്റി. ഗണേഷ് യുഡിഎഫിൽ ആയിരുന്നപ്പോൾ പുറത്താക്കാനായിരുന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ചോദ്യങ്ങൾ ചോദിച്ചാൽ മുഖ്യമന്ത്രി പ്രകോപിതനാകുകയാണെന്നും സതീശൻ ആരോപിച്ചു.

മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിൽ ഈ തെരഞ്ഞെടുപ്പിൽ ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്ന് രമേശ് ചെന്നിത്തലയും ആരോപിച്ചു. കോൺഗ്രസിനെ ഒറ്റപ്പെടുത്താനാണ് ധാരണ. അരവിന്ദ് കേജ്‍രിവാളിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കോൺഗ്രസ് നേതാക്കളെ ചോദ്യം ചെയ്തു. ലാവ്‍ലിൻ കേസിൽ പിണറായി വിജയനെ മാത്രം ഒന്നും ചെയ്യുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349597/the-aim-is-to-divide-the-udf-votes-in-palakkad-and-make-the-bjp-win-vdsatheesan-new)