---
title: "അക്ബർ റോഡ്  ഒഴിയണമെന്ന് കേന്ദ്ര സർക്കാർ, ഒഴിയില്ല, കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ"
english_title: "Congress leaders say central government should vacate Akbar Road, but if it doesn't vacate, it will approach court"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349595/congress-leaders-say-central-government-should-vacate-akbar-road-but-if-it-doesnt-vacate-it-will-approach-court"
published_at: "2026-03-25T11:56:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c3809348d68_bhavan.jpg"
keywords: []
---

# അക്ബർ റോഡ്  ഒഴിയണമെന്ന് കേന്ദ്ര സർക്കാർ, ഒഴിയില്ല, കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ

> **Lead Summary:** **ന്യൂ ഡൽഹി: പ**തിറ്റാണ്ടുകളായി കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ആസ്ഥാനമായിരുന്ന 24 അക്ബർ റോഡിലെ കെട്ടിടം ഒഴിയണമെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് നോട്ടീസ് അയച്ചത്. കോൺഗ്രസിന് 24 അക്ബർ റോഡിലെ ഓഫീസ് ഒഴിയാനും യൂത്ത് കോൺഗ്രസിന് റൈസിന റോഡിലെ ഓഫീസ് ഒഴിയാനുമാണ് നിർദേശം.

## Article Content

**ന്യൂ ഡൽഹി: പ**തിറ്റാണ്ടുകളായി കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ആസ്ഥാനമായിരുന്ന 24 അക്ബർ റോഡിലെ കെട്ടിടം ഒഴിയണമെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് നോട്ടീസ് അയച്ചത്. കോൺഗ്രസിന് 24 അക്ബർ റോഡിലെ ഓഫീസ് ഒഴിയാനും യൂത്ത് കോൺഗ്രസിന് റൈസിന റോഡിലെ ഓഫീസ് ഒഴിയാനുമാണ് നിർദേശം.

റൈസിന റോഡിൽ പുതിയ ഓഫീസ് നിലവിൽ വന്ന സാഹചര്യത്തിലാണ് നടപടി. എന്നാൽ ഓഫീസ് ഒഴിയില്ലെന്നും കോടതിയെ സമീപിക്കുമെന്ന നിലപാടിലാണ് കോൺഗ്രസ് നേതാക്കൾ. 1978ലാണ് 24 അക്ബർ റോഡിലെ കെട്ടിടത്തിലേക്ക് കോൺഗ്രസ് ആസ്ഥാനം മാറ്റിയത്.

കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ഓഫിസുകൾ ഇവിടെയാണ് സ്ഥിതി ചെയ്തിരുന്നത്. ഓഫീസ് ഒഴിയില്ലെന്നും കോടതിയെ സമീപിക്കുമെന്നുമാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. നിയമവിരുദ്ധമായ, രാഷ്ട്രീയ പ്രേരിതമായ നടപടിയാണ് എന്നാണ് കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം. രണ്ട് കെട്ടിടങ്ങളും നിലനിർത്തുമെന്നും അവ തങ്ങളുടെ ചരിത്രത്തിന്റെ ഭാഗമാണ് എന്നുമാണ് മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വി പറഞ്ഞത്.

2025 ജനുവരിയിലാണ് കോൺഗ്രസ് പുതിയ ആസ്ഥാന മന്ദിരത്തിലേക്ക് മാറിയത്. ഇന്ദിര ഭവൻ എന്ന് പേരിട്ട മന്ദിരം സോണിയ ഗാന്ധിയാണ് ഉദഘാടനം ചെയ്തത്. കോട്ല മാർഗിൽ ആണ് പുതിയ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349595/congress-leaders-say-central-government-should-vacate-akbar-road-but-if-it-doesnt-vacate-it-will-approach-court)