---
title: "ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം; ടിക്കറ്റ് റദ്ദാക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ"
english_title: "Relief for train passengers; New norms for ticket cancellation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349473/relief-for-train-passengers-new-norms-for-ticket-cancellation-new"
published_at: "2026-03-24T16:15:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c26c1560936_train_.jpg"
keywords: []
---

# ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം; ടിക്കറ്റ് റദ്ദാക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ

> **Lead Summary:** **ന്യൂഡൽഹി: **ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസം പകരുന്ന പുതിയ ടിക്കറ്റ് റദ്ദാക്കൽ നിയമങ്ങൾ റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ചു. 72 മണിക്കൂർ മുൻപ് വരെ റദ്ദാക്കുന്ന ടിക്കറ്റുകൾക്ക് മുഴുവൻ റീഫണ്ടും ലഭിക്കും.

## Article Content

**ന്യൂഡൽഹി: **ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസം പകരുന്ന പുതിയ ടിക്കറ്റ് റദ്ദാക്കൽ നിയമങ്ങൾ റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ചു. 72 മണിക്കൂർ മുൻപ് വരെ റദ്ദാക്കുന്ന ടിക്കറ്റുകൾക്ക് മുഴുവൻ റീഫണ്ടും ലഭിക്കും.

72 മുതൽ 25 മണിക്കൂർ മുൻപ് വരെ റദ്ദാക്കുന്നവർക്ക് 75 ശതമാനം റീഫണ്ട്. 24 മുതൽ 8 മണിക്കൂർ മുൻപ് വരെ ടിക്കറ്റ് റദ്ദാക്കുന്നവരിൽ നിന്ന് 50 ശതമാനം ചാർജ് ഈടാക്കും. എട്ടുമണിക്കൂറിന് ശേഷം റീഫണ്ട് ഉണ്ടാകില്ല. 72 മണിക്കൂർ മുൻപ് റദ്ദാക്കുന്ന ടിക്കറ്റുകൾക്ക് നിശ്ചിത റദ്ദാക്കൽ ഫീസ് ഉണ്ടെന്ന് റെയിൽവേ അറിയിച്ചു.

ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് വരെ കയറുന്ന സ്റ്റേഷൻ മാറ്റാൻ സാധിക്കും. പുതിയ നിയമങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ കൊണ്ടുവരാനാണ് റെയിൽവേ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ, ചാർട്ട് തയ്യാറാക്കുന്നതിന് മുമ്പ് മാത്രമേ ബോർഡിംഗ് പോയിൻ്റ് മാറ്റാൻ അനുവദിക്കൂ. പുതിയ മാനദണ്ഡങ്ങൾ യാത്രക്കാർക്ക് കൂടുതൽ സൗകര്യം നൽകാനുമാണ് മാറ്റങ്ങൾ ലക്ഷ്യമിടുന്നത്.

മുൻപ് സ്ഥിരീകരിച്ച ടിക്കറ്റുകൾക്കുള്ള റദ്ദാക്കൽ നിരക്കുകൾ കുറഞ്ഞ സമയ വിൻഡോകളും ക്ലാസ് അടിസ്ഥാനത്തിലുള്ള ഫ്ലാറ്റ് നിരക്കുകളും അടിസ്ഥാനമാക്കിയുള്ളതായിരുന്നു. പുറപ്പെടുന്നതിന് 48 മണിക്കൂറിനും 12 മണിക്കൂറിനും ഇടയിൽ റദ്ദാക്കുന്നവർക്ക് 25 ശതമാനം റീഫണ്ട് നൽകിയിരുന്നത്. ട്രെയിൻ പുറപ്പെടുന്നതിന് 4 മണിക്കൂർ മുമ്പ് ടിക്കറ്റ് റദ്ദാക്കിയാൽ റീഫണ്ട് അനുവദിച്ചിരുന്നില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349473/relief-for-train-passengers-new-norms-for-ticket-cancellation-new)