---
title: "നാവിൽ കപ്പലോടിക്കും രുചിയിൽ ഇളനീർ പായസം; പത്തു മിനിറ്റിൽ തയ്യാറാക്കാം ഈ സ്പെഷ്യൽ ഡെസേർട്ട്!"
english_title: "How to prepare Ilaneer Payasam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349472/how-to-prepare-ilaneer-payasam"
published_at: "2026-03-24T16:02:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c2689808335_24.jpg"
keywords: []
---

# നാവിൽ കപ്പലോടിക്കും രുചിയിൽ ഇളനീർ പായസം; പത്തു മിനിറ്റിൽ തയ്യാറാക്കാം ഈ സ്പെഷ്യൽ ഡെസേർട്ട്!

> **Lead Summary:** അതീവ രുചികരവും തണുപ്പോടെയോ അല്ലാതെയോ കഴിക്കാവുന്നതുമായ ഇളനീർ പായസം തയ്യാറാക്കുന്ന രീതി താഴെ നൽകുന്നു.

## Article Content

അതീവ രുചികരവും തണുപ്പോടെയോ അല്ലാതെയോ കഴിക്കാവുന്നതുമായ ഇളനീർ പായസം തയ്യാറാക്കുന്ന രീതി താഴെ നൽകുന്നു.

**ആവശ്യമായ ചേരുവകൾ:**

*ഇളനീർ കാമ്പ്: 2 കപ്പ്*

*ഇളനീർ വെള്ളം: 1 കപ്പ്*

*പാൽ: 1 ലിറ്റർ*

*മിൽക്ക് മെയിഡ് : അര കപ്പ് *

*പഞ്ചസാര: ആവശ്യത്തിന്*

*ഏലയ്ക്കാപ്പൊടി: അര ടീസ്പൂൺ*

*അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി: ആവശ്യത്തിന്*

*നെയ്യ്: 2 ടേബിൾ സ്പൂൺ*

**തയ്യാറാക്കുന്ന വിധം:**

ആദ്യം ഒരു ലിറ്റർ പാൽ നന്നായി തിളപ്പിച്ച് പകുതിയാകുന്നത് വരെ കുറുക്കിയെടുക്കുക. പാൽ കുറുകി വരുമ്പോൾ അതിലേക്ക് മിൽക്ക് മെയിഡും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കുക.

ഇതിലേക്ക് ഏലയ്ക്കാപ്പൊടി ചേർത്ത് തീ അണച്ച് പാൽ തണുക്കാൻ അനുവദിക്കുക. രണ്ട് കപ്പ് ഇളനീർ കാമ്പിൽ ഒന്നര കപ്പ് കാമ്പ് കുറച്ച് ഇളനീർ വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ബാക്കിയുള്ള അര കപ്പ് ഇളനീർ കാമ്പ് ചെറിയ കഷ്ണങ്ങളായി അരിഞ്ഞു വെക്കുക.

തയ്യാറാക്കി വെച്ചിരിക്കുന്ന പാൽ മിശ്രിതം നന്നായി തണുത്ത ശേഷം അതിലേക്ക് അരച്ചു വെച്ച ഇളനീർ കാമ്പും ബാക്കി ഇളനീർ വെള്ളവും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ചെറിയ കഷ്ണങ്ങളായി അരിഞ്ഞു വെച്ച ഇളനീർ കാമ്പ് കൂടി ചേർക്കുക.

ഒരു ചെറിയ പാനിൽ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുത്ത് പായസത്തിന് മുകളിൽ വിതറാം. ഈ പായസം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് കഴിക്കുന്നതാണ് കൂടുതൽ രുചികരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349472/how-to-prepare-ilaneer-payasam)