---
title: "അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Newborn baby found dead while sleeping with mother"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349418/newborn-baby-found-dead-while-sleeping-with-mother"
published_at: "2026-03-24T12:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c236a02b9e0_baby_death.jpg"
keywords: []
---

# അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** നിലമ്പൂർ: മലപ്പുറത്ത് അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂർ ചുങ്കത്തറ കുന്നത്ത് പട്ടികവര്‍ഗ നഗറിലെ ശിവന്‍-അംബുജം ദമ്പതികളുടെ 36 ദിവസം പ്രായമുള്ള ആണ്‍കുട്ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി കുട്ടിയുടെ മൂക്കില്‍ നിന്നും രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്ന് ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

## Article Content

നിലമ്പൂർ: മലപ്പുറത്ത് അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂർ ചുങ്കത്തറ കുന്നത്ത് പട്ടികവര്‍ഗ നഗറിലെ ശിവന്‍-അംബുജം ദമ്പതികളുടെ 36 ദിവസം പ്രായമുള്ള ആണ്‍കുട്ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി കുട്ടിയുടെ മൂക്കില്‍ നിന്നും രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്ന് ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ആരോഗ്യനിലയിൽ മാറ്റമില്ലാഞ്ഞതോടെ തുടര്‍ന്ന് നിലമ്പൂര്‍ ജില്ല ആശുപത്രിയിലേക്കും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും റഫര്‍ ചെയ്തു. ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്‍രെ ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കഴിഞ്ഞ ഫെബ്രുവരി പതിനാറിനാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അംബുജം കുഞ്ഞിനെ പ്രസവിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349418/newborn-baby-found-dead-while-sleeping-with-mother)