---
title: "'വീട്ടിലല്ല ജനങ്ങൾ തെരുവിൽ ഇറങ്ങി ചോദ്യങ്ങൾ ചോദിക്കും, മുഖ്യമന്ത്രി എന്തിനാണ് പ്രകോപിതനാകുന്നത്'; ബിജെപി -സിപിഎം ഡീൽ ആവർത്തിച്ച് വി.ഡി സതീശൻ"
english_title: " opposition leader vd satheesan response on pinarayi vijayans statement"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349414/opposition-leader-vd-satheesan-response-on-pinarayi-vijayans-statement"
published_at: "2026-03-24T12:10:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c23232e2c7b_vd_satheesan.jpg"
keywords: []
---

# 'വീട്ടിലല്ല ജനങ്ങൾ തെരുവിൽ ഇറങ്ങി ചോദ്യങ്ങൾ ചോദിക്കും, മുഖ്യമന്ത്രി എന്തിനാണ് പ്രകോപിതനാകുന്നത്'; ബിജെപി -സിപിഎം ഡീൽ ആവർത്തിച്ച് വി.ഡി സതീശൻ

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) **തെരഞ്ഞെടുപ്പിൽ ബിജെപി -സിപിഎം ഡീൽ ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോലീബിയെന്ന് പറയുന്ന മുഖ്യമന്ത്രിയാണ് ആർഎസ്എസിന്റെ കൂടെ പിന്തുണയോടെ വിജയിച്ച് മുമ്പ് എംഎൽഎ ആയത്. അടച്ചിട്ട മുറിയിൽ മാസ്കറ്റ് ഹോട്ടലിൽ ചർച്ച നടത്തിയത് പിണറായി വിജയനാണെന്നും വി.ഡി സതീശനല്ലെന്ന കാര്യം താൻ ഓർമിപ്പിക്കുകയാണെന്നാണെന്നുമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) **തെരഞ്ഞെടുപ്പിൽ ബിജെപി -സിപിഎം ഡീൽ ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോലീബിയെന്ന് പറയുന്ന മുഖ്യമന്ത്രിയാണ് ആർഎസ്എസിന്റെ കൂടെ പിന്തുണയോടെ വിജയിച്ച് മുമ്പ് എംഎൽഎ ആയത്. അടച്ചിട്ട മുറിയിൽ മാസ്കറ്റ് ഹോട്ടലിൽ ചർച്ച നടത്തിയത് പിണറായി വിജയനാണെന്നും വി.ഡി സതീശനല്ലെന്ന കാര്യം താൻ ഓർമിപ്പിക്കുകയാണെന്നാണെന്നുമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.

മുഖ്യമന്ത്രി ക്ഷുഭിതനായതിലും പ്രതിപക്ഷ നേതാവ് വിമർശനമുന്നയിച്ചു. ഒരാൾ ചോദ്യം ചോദിച്ചപ്പോൾ വീട്ടിൽ പോയി ചോദിക്കാനാണ് മുഖ്യമന്ത്രി പറഞ്ഞത്. വീട്ടിലല്ല ജനങ്ങൾ തെരുവിൽ ഇറങ്ങി ചോദ്യങ്ങൾ ചോദിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രി ഓൾ ഇന്ത്യ റേഡിയോ ആണെന്നും അങ്ങോട്ട് ചോദ്യങ്ങൾ ചോദിക്കാൻ പറ്റില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.

പരനാറി, കുലംകുത്തി, നികൃഷ്ടജീവി, ചെറ്റ തുടങ്ങിയ വാക്കുകള്‍ മലയാള ഭാഷയ്ക്ക് സംഭാവന നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി. ചെറ്റ എന്ന വാക്ക് ചാരുതയുള്ള പ്രയോഗമാണെന്ന് ഒരു പൊളിറ്റ് ബ്യൂറോ അംഗം പറയുന്നു.

കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള യുഡിഎഫിന്റെ അഞ്ചിന പ്രഖ്യാപനങ്ങളാണ് രക്ഷാപ്രവര്‍ത്തനം എന്നു പറയുന്നത്. അല്ലാതെ ചെടിച്ചട്ടിയും വടി കൊണ്ടും പ്രവര്‍ത്തകരെ തല്ലിച്ചതക്കുന്നതല്ല രക്ഷാപ്രവര്‍ത്തനം. സിപിഎം വിട്ടു വരുന്നവര്‍ക്ക് യുഡിഎഫ് ഇടംകൊടുക്കും.

മുഖ്യമന്ത്രിയൊന്ന് കണ്ണാടി നോക്കിയാൽ മതിയെന്നും പി.ടി കുഞ്ഞുമുഹമ്മദിനെയടക്കം കാണാമെന്നും നാട് മുഴുവൻ വ്യഭിചരിച്ചു നടന്നവനെ കൂടെ നിർത്തിയ ആളാണ് പ്രതിപക്ഷ നേതാവ് എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് മറുപടിയായി സതീശൻ പറഞ്ഞു. ഒരു കലാകാരനെ കോമാളി എന്ന് വിളിക്കുന്ന തരത്തിൽ മുഖ്യമന്ത്രി തരംതാണു. ഇവരുടെ വൃത്തികെട്ട വാക്കുകൾ തുടച്ചുമാറ്റാൻ സാംസ്കാരിക ഹരിത കർമ സേന ഉണ്ടാക്കേണ്ടി വരുമെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349414/opposition-leader-vd-satheesan-response-on-pinarayi-vijayans-statement)