---
title: "യു.എസുമായുള്ള സമാധാന ചർച്ചകൾ തള്ളി ഇറാൻ; ട്രംപിന്റേത് വിപണിയെ സ്വാധീനിക്കാനുള്ള വ്യാജവാർത്തയെന്ന് ആരോപണം"
english_title: "Iran rejects peace talks with US"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349363/iran-rejects-peace-talks-with-us"
published_at: "2026-03-24T09:25:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c20b9fb09e4_1.jpg"
keywords: []
---

# യു.എസുമായുള്ള സമാധാന ചർച്ചകൾ തള്ളി ഇറാൻ; ട്രംപിന്റേത് വിപണിയെ സ്വാധീനിക്കാനുള്ള വ്യാജവാർത്തയെന്ന് ആരോപണം

> **Lead Summary:** **ടെഹ്റാൻ: [ **ഇറാനും യു.എസ്-ഇസ്രയേൽ സഖ്യവും തമ്മിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യത്തിൽ അയവുണ്ടായെന്ന വാർത്തകൾ തള്ളി ഇറാൻ രംഗത്തെത്തി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായോ യു.എസ് ഭരണകൂടവുമായോ യാതൊരുവിധ സമാധാന ചർച്ചകളും നടത്തിയിട്ടില്ലെന്ന് ഇറാൻ ഔദ്യോഗികമായി വ്യക്തമാക്കി.

## Article Content

**ടെഹ്റാൻ: [ **ഇറാനും യു.എസ്-ഇസ്രയേൽ സഖ്യവും തമ്മിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യത്തിൽ അയവുണ്ടായെന്ന വാർത്തകൾ തള്ളി ഇറാൻ രംഗത്തെത്തി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായോ യു.എസ് ഭരണകൂടവുമായോ യാതൊരുവിധ സമാധാന ചർച്ചകളും നടത്തിയിട്ടില്ലെന്ന് ഇറാൻ ഔദ്യോഗികമായി വ്യക്തമാക്കി.

ഇറാനുമായി നടത്തിയ ചർച്ചകളിൽ ക്രിയാത്മകമായ പുരോഗതിയുണ്ടെന്നും സമാധാനത്തിന് അവർക്ക് ഒരവസരം കൂടി നൽകുകയാണെന്നും ട്രംപ് അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇറാൻ ഇതിനെ പരിഹസിച്ച് തള്ളിയത്.

ട്രംപിന്റെ വാദങ്ങൾ പൂർണ്ണമായും വ്യാജമാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ പ്രതികരിച്ചു. ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വില കൃത്രിമമായി നിയന്ത്രിക്കാനും വിപണിയിൽ താൽക്കാലിക ഉണർവ് ഉണ്ടാക്കാനുമുള്ള അമേരിക്കയുടെ തന്ത്രമാണിതെന്ന് ഇറാൻ ആരോപിക്കുന്നു.

യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ പരന്നതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില താഴാൻ തുടങ്ങിയിരുന്നു. ഇത്തരം സാമ്പത്തിക ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് അമേരിക്ക ചർച്ചകളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതെന്നാണ് ഇറാന്റെ പക്ഷം.

ഹോർമുസ് കടലിടുക്ക് തുറക്കാൻ അഞ്ചുദിവസത്തെ സമയം കൂടി നൽകുന്നുവെന്നും ഈ കാലയളവിൽ ഊർജ്ജനിലയങ്ങൾ ആക്രമിക്കില്ലെന്നും ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തങ്ങളുടെ ശക്തമായ താക്കീതിനെത്തുടർന്ന് യു.എസ് പ്രസിഡന്റിന് പിന്തിരിയേണ്ടി വന്നതാണെന്നും അല്ലാതെ ചർച്ചകൾ നടന്നതുകൊണ്ടല്ലെന്നും ഇറാന്റെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

]ഇരുവിഭാഗവും വിരുദ്ധമായ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതോടെ മേഖലയിലെ അനിശ്ചിതത്വം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349363/iran-rejects-peace-talks-with-us)