---
title: "പ്രണയിച്ചത് പിടിച്ചില്ല; വരനെ കെട്ടിയിട്ടു, നഗ്നനാക്കി റോഡിലൂടെ നടത്തി; ഭാര്യാപിതാവടക്കം അഞ്ച് പേർ  അറസ്റ്റിൽ"
english_title: "The girl's family publicly insulted the groom, disliking the love marriage."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349358/the-girls-family-publicly-insulted-the-groom-disliking-the-love-marriage"
published_at: "2026-03-24T08:16:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c1fb3d1a2d2_ARREST.jpg"
keywords: []
---

# പ്രണയിച്ചത് പിടിച്ചില്ല; വരനെ കെട്ടിയിട്ടു, നഗ്നനാക്കി റോഡിലൂടെ നടത്തി; ഭാര്യാപിതാവടക്കം അഞ്ച് പേർ  അറസ്റ്റിൽ

> **Lead Summary:** **മുംബൈ: ** പ്രണയിച്ച് വിവാഹം കഴിച്ചത് ഇഷ്ടപ്പെടാത്തത് മൂലം വരനെ പരസ്യമായി അപമാനിച്ച് പെൺകുട്ടിയുടെ കുടുംബം. വരനെ കെട്ടിയിടുകയും നഗ്നനാക്കി റോഡിലൂടെ നടത്തിക്കുകയും ചെയ്തു. സംഭവത്തിൽ ഭാര്യാപിതാവ് ഉൾപ്പെടെ 5 പേരെ അറസ്റ്റ് ചെയ്തു.

## Article Content

**മുംബൈ: ** പ്രണയിച്ച് വിവാഹം കഴിച്ചത് ഇഷ്ടപ്പെടാത്തത് മൂലം വരനെ പരസ്യമായി അപമാനിച്ച് പെൺകുട്ടിയുടെ കുടുംബം. വരനെ കെട്ടിയിടുകയും നഗ്നനാക്കി റോഡിലൂടെ നടത്തിക്കുകയും ചെയ്തു. സംഭവത്തിൽ ഭാര്യാപിതാവ് ഉൾപ്പെടെ 5 പേരെ അറസ്റ്റ് ചെയ്തു.

നാസിക് ജില്ലയിലെ ഭുസാവലിലാണ് സംഭവം. പെൺകുട്ടിയുടെ വീട്ടുകാരുടെ എതിർപ്പ് മറികടന്ന് വിവാഹം കഴിച്ചതിനാണ് വരനെ മർദിക്കുകയും അപമാനിക്കുകയും ചെയ്തത്. 15 അംഗ സംഘമാണ് ആക്രമിച്ചത്. ഒന്നര വർഷത്തോളമായി പ്രണയത്തിലായിരുന്നു യുവാവും യുവതിയും. മാർച്ച് 18നാണ് ഇരുവരും വിവാഹിതരായത്. വീട്ടുകാരുടെ എതിർപ്പ് ഭയന്ന് സ്വന്തം നിലയ്ക്കാണ് ഇവർ വിവാഹം കഴിച്ചത്.

വിവാഹത്തിന് ശേഷം ഭുസാവൽ പൊലീസ് സ്റ്റേഷനിൽ ഇരുവരും ഹാജരായി. പൊലീസ് ഉദ്യോഗസ്ഥരാണ് പിന്നീട് വീട്ടുകാരെ കാര്യം അറിയിച്ചത്. പിന്നാലെ യുവാവിന്റെ ബന്ധുവീട്ടിലേക്ക് പോയ ദമ്പതികളെ പെൺകുട്ടിയുടെ വീട്ടുകാർ പിന്തുടരുകയും അക്രമിക്കുകയുമായിരുന്നു. 15 അംഗ സംഘം പിന്തുടർന്ന ശേഷമാണ് ആക്രമിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. അറസ്റ്റിലായ അഞ്ചുപേരെയും കോടതി കസ്റ്റഡിയിൽ വിട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349358/the-girls-family-publicly-insulted-the-groom-disliking-the-love-marriage)