---
title: "ആശ്വസിക്കാൻ സമയം കിട്ടിയില്ല...! ഇടിഞ്ഞതിന് പിന്നാലെ കുതിച്ചുയർന്നു, സ്വർണവില വീണ്ടും ലക്ഷം കടന്നു"
english_title: "gold rate kerala update23 03  2026"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349322/gold-rate-kerala-update23-03-2026"
published_at: "2026-03-23T19:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c14c6e4fee4_gold_rate.jpg"
keywords: []
---

# ആശ്വസിക്കാൻ സമയം കിട്ടിയില്ല...! ഇടിഞ്ഞതിന് പിന്നാലെ കുതിച്ചുയർന്നു, സ്വർണവില വീണ്ടും ലക്ഷം കടന്നു

> **Lead Summary:** **കൊച്ചി: ( **[www.truevisionnews.com]** ) ** സ്വർണവില ആദ്യം കുറയുകയും പിന്നെ കൂടുകയും ചെയ്ത് വീണ്ടും ലക്ഷം കടന്നു. തിങ്കളാഴ്ച ഉച്ചക്കുമുമ്പായി രണ്ടുതവണ വില കുത്തനെ കുറഞ്ഞ് പവന് വില ലക്ഷത്തിൽ താഴെയായപ്പോൾ വൈകീട്ട് രണ്ട് തവണയാണ് സ്വർണവില വർധിച്ചത്. പവന് 1600 രൂപ കൂടി 1,01,080 രൂപയായി. ഗ്രാമിന് 200 രൂപ കൂടി 12,635 ആയി. വൈകീട്ട് പിന്നെയും വില വർധിച്ചു. ഇത്തവണ ഒറ്റയടിക്ക് പവന് 4000 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,05,080 രൂപയായി ഉയർന്നു. ഗ്രാമിന് 500 രൂപ വർധിച്ച് 13,135 രൂപയായി. ഇന്ന് വൈകീട്ട് മാത്രം പവന് 5600 രൂപയാണ് വർധിച്ചത്.

## Article Content

**കൊച്ചി: ( **[www.truevisionnews.com]** ) ** സ്വർണവില ആദ്യം കുറയുകയും പിന്നെ കൂടുകയും ചെയ്ത് വീണ്ടും ലക്ഷം കടന്നു. തിങ്കളാഴ്ച ഉച്ചക്കുമുമ്പായി രണ്ടുതവണ വില കുത്തനെ കുറഞ്ഞ് പവന് വില ലക്ഷത്തിൽ താഴെയായപ്പോൾ വൈകീട്ട് രണ്ട് തവണയാണ് സ്വർണവില വർധിച്ചത്. പവന് 1600 രൂപ കൂടി 1,01,080 രൂപയായി. ഗ്രാമിന് 200 രൂപ കൂടി 12,635 ആയി. വൈകീട്ട് പിന്നെയും വില വർധിച്ചു. ഇത്തവണ ഒറ്റയടിക്ക് പവന് 4000 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,05,080 രൂപയായി ഉയർന്നു. ഗ്രാമിന് 500 രൂപ വർധിച്ച് 13,135 രൂപയായി. ഇന്ന് വൈകീട്ട് മാത്രം പവന് 5600 രൂപയാണ് വർധിച്ചത്.

ഇസ്രായേൽ, യു.എസ്, ഇറാൻ യുദ്ധ പശ്ചാത്തലത്തിലാണ് ഏറെ നാളായി ഇടിഞ്ഞുകൊണ്ടിരിക്കുന്ന സ്വർണവിലയിലെ ഏറ്റകുറച്ചിലുകൾ ഉണ്ടായിരിക്കുന്നത്. ഇന്ന് രാവിലെ രണ്ടു തവണയായി സ്വർണവില കുറഞ്ഞ് പവന് 7,560 രൂപ കുറഞ്ഞ് പവന് 99,480 രൂപയായി. ഗ്രാമിന് 945 രൂപ കുറഞ്ഞ് 12,435 രൂപയായി. പവന് ഒറ്റയടിക്ക് 4,360 രൂപയും ഗ്രാമിന് 545 രൂപയുമാണ് കുറഞ്ഞത്. ശനിയാഴ്ച ഗ്രാമിന് 275 രൂപയും പവന് 2200 രൂപയും കുറഞ്ഞു. യഥാക്രമം 13380 രൂപയും 1,07,040 രൂപയുമായിരുന്നു വില. വ്യാഴാഴ്ച സ്വർണവിലയിൽ മൂന്നു തവണ മാറ്റമുണ്ടായി. രാവിലെയും ഉച്ചക്കും വൈകിട്ടുമായി പവന് 5,240 രൂപയാണ് കുറഞ്ഞത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349322/gold-rate-kerala-update23-03-2026)