---
title: "വോട്ടർമാരെ കുഴപ്പിക്കാൻ അപരപ്പട...! ധർമടത്ത് പിണറായി വിജയന് അപരൻ; ബേപ്പൂരിൽ പി വി  അൻവറിന് നാല് അപരൻമാർ"
english_title: "dummy candidates surge in kerala election 2026-"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349320/dummy-candidates-surge-in-kerala-election-2026"
published_at: "2026-03-23T19:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c14978b12e9_dummy_candidate.jpg"
keywords: []
---

# വോട്ടർമാരെ കുഴപ്പിക്കാൻ അപരപ്പട...! ധർമടത്ത് പിണറായി വിജയന് അപരൻ; ബേപ്പൂരിൽ പി വി  അൻവറിന് നാല് അപരൻമാർ

> **Lead Summary:** തിരുവനന്തപുരം : കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം 3 മണിക്ക് അവസാനിച്ചു. ഇതുവരെ ലഭ്യമായ കണക്കുകൾ പ്രകാരം സംസ്ഥാനത്താകെ 1269 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. അന്തിമ കണക്കുകൾ ലഭ്യമാകുന്നതോടെ ഇതിൽ നേരിയ മാറ്റത്തിന് സാധ്യതയുണ്ട്. പത്രിക നൽകിയതിന് പിന്നാലെ മണ്ഡലങ്ങളിൽ അപരന്മാരും സജീവമാണ്. ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി പി.വി അൻവറിന് 4 അപരൻമാർ ഉണ്ട്.

## Article Content

തിരുവനന്തപുരം : കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം 3 മണിക്ക് അവസാനിച്ചു. ഇതുവരെ ലഭ്യമായ കണക്കുകൾ പ്രകാരം സംസ്ഥാനത്താകെ 1269 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. അന്തിമ കണക്കുകൾ ലഭ്യമാകുന്നതോടെ ഇതിൽ നേരിയ മാറ്റത്തിന് സാധ്യതയുണ്ട്. പത്രിക നൽകിയതിന് പിന്നാലെ മണ്ഡലങ്ങളിൽ അപരന്മാരും സജീവമാണ്. ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി പി.വി അൻവറിന് 4 അപരൻമാർ ഉണ്ട്.

എൽഡിഎഫ് സ്ഥാനാർത്ഥി പി എ മുഹമ്മദ് റിയാസിന് 2 അപരൻമാർ. മുഹമ്മദ് റിയാസ് ടി സി, മുഹമ്മദ് റിയാസ് ടി ടി എന്നിവരാണ് പട്ടികയിലുള്ളത്. പി.വി അൻവറിന് 4 അപരൻമാർ. അൻവർ, അൻവർ മൊയിദീൻ, അൻവർ അലി, അൻവർ എൻ എം എന്നിവരാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. പേരാവൂരിലും അപര ശല്യം രൂക്ഷമാണ്.

കെ കെ ശൈലജക്കും സണ്ണി ജോസെഫിനും അപരന്മാർ ഉണ്ട്. സണ്ണി ജോസഫിന് രണ്ട് അപരന്മാർ. സണ്ണി, സണ്ണി ജോസഫ് എന്നി പേരുകളിലാണ് അപരന്മാർ ഉള്ളത്. ശൈലജ എ വി എന്ന പേരിലാണ് കെ കെ ശൈലജയുടെ അപര. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനും അപരനുണ്ട്. UDF സ്ഥാനാർത്ഥി എകെഎം അഷറഫിന് മഞ്ചേശ്വരത്തും അപരന്മാർ ഉണ്ട്.

സ്വതന്ത്രന്മാരായ ധർമ്മത്തടുക്ക സ്വദേശി മുഹമ്മദ് അഷറഫ്, കീഴൂർ സ്വദേശി മുഹമ്മദ് അഷറഫ് കെഎ എന്നിവരാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. പൊന്നാനിയിൽ എൽഡിഎഫ് സ്ഥാനാർഥി എം.കെ സക്കീറിന് 3 അപരന്മാർ. സക്കീർ എന്ന പേരിൽ രണ്ടും, സഗീർ എന്ന പേരിൽ ഒരാളും നാമനിർദേശ പത്രിക നൽകി. താനൂരിൽ യുഡിഎഫ് സ്ഥാനാർഥി പി.കെ നാവാസിനും അപരൻ. വാണിയമ്പലം സ്വദേശി നവാസ് പത്രിക നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349320/dummy-candidates-surge-in-kerala-election-2026)