---
title: "'തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കത്തില്‍ ബിജെപിയുടെ സീല്‍'; ആരോപണവുമായി സിപിഐഎം"
english_title: "BJP seal on Election Commission's letter CPM alleges"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349307/bjp-seal-on-election-commissions-letter-cpm-alleges"
published_at: "2026-03-23T17:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c12afa000ab_cpim.jpg"
keywords: []
---

# 'തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കത്തില്‍ ബിജെപിയുടെ സീല്‍'; ആരോപണവുമായി സിപിഐഎം

> **Lead Summary:** തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തിൽ ബിജെപി കേരളയുടെ സീൽ എന്ന ആരോപണവുമായി സിപിഎം. തിരഞ്ഞെടുപ്പ് കമ്മിഷനേയും ബിജെപിയേയും നിയന്ത്രിക്കുന്നത് ഒരേ കേന്ദ്രമാണെന്ന് അറിയാമെന്നും എന്നാൽ, കുറഞ്ഞപക്ഷം ഇവർ രണ്ട് ഓഫീസ് ആയെങ്കിലും പ്രവർത്തിക്കണമെന്നും സിപിഎം സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെ പരിഹസിച്ചു.

## Article Content

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തിൽ ബിജെപി കേരളയുടെ സീൽ എന്ന ആരോപണവുമായി സിപിഎം. തിരഞ്ഞെടുപ്പ് കമ്മിഷനേയും ബിജെപിയേയും നിയന്ത്രിക്കുന്നത് ഒരേ കേന്ദ്രമാണെന്ന് അറിയാമെന്നും എന്നാൽ, കുറഞ്ഞപക്ഷം ഇവർ രണ്ട് ഓഫീസ് ആയെങ്കിലും പ്രവർത്തിക്കണമെന്നും സിപിഎം സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെ പരിഹസിച്ചു.

'ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മിഷനെയും ബിജെപിയേയും നിയന്ത്രിക്കുന്നത് ഒരേ കേന്ദ്രമാണെന്ന് അറിയാം. എന്നാൽ ഈ രണ്ട് ഓഫീസിലെയും സീലുകൾ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം മാറി ഉപയോഗിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ കാണുന്നത്. ആരെങ്കിലും ഇതൊക്കെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും' സിപിഎം പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

'തെരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും ഒരു സീൽ ആണ് ഉപയോഗിക്കുന്നത് എന്നത് പുതിയ അറിവാണ്. വോട്ടിങ് യന്ത്രത്തിൽ ഏത് ബട്ടൺ അമർത്തിയാലും താമര തെളിയുന്നത് പോലെയുള്ള മറ്റൊരു യാദൃശ്ചികതയാകും തിരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തിലെ ബിജെപി സീൽ' എന്നും സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെ സിപിഎം പരിഹസിച്ചു.

സിപിഎമ്മിന് മാത്രമല്ല, മറ്റ് പാർട്ടികൾക്കും ഇതേ പിഴവോടെയുള്ള കത്തുകൾ ലഭിച്ചിട്ടുണ്ടെന്നും ഈ ഇ-മെയിൽ വന്നിട്ടുള്ളത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക കേന്ദ്രത്തിൽ നിന്നാണെന്നും സിപിഎം ആരോപിക്കുന്നു.

**എം.വി. നികേഷ് കുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്**

***എല്ലാ നാട്യങ്ങളും ബിജെപി ഉപേക്ഷിച്ചോ ?***

***ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയേയും ബിജെപിയേയും നിയന്ത്രിക്കുന്നത് ഒരേ ഓഫീസ് തന്നെയാണെന്ന് പരസ്യമായി അറിയുന്ന കാര്യം.എങ്കിലും കത്തിടപാടിന് രണ്ടു മേശ ഇടണം! സീൽ അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോകുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപിയുടെ സീൽ!***

***ഏത് ചിഹ്നത്തിൽ കുത്തിയാലും താമര തെളിയുന്ന പോലെ മറ്റൊരു സാധാരണ കാര്യം!ശ്രദ്ധിക്കണ്ടേ അമ്പാനെ...***

***വാർത്ത തിരയുന്നവരോട് ...തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിനൊപ്പം ചേർത്ത affidavit ൽ തെരഞ്ഞെടുപ്പ് കമീഷന്റെ സീലിനു പകരം ബിജെപി കേരള ഘടകത്തിന്റെ സീൽ. വോട്ടിങ് മെഷീനിൽ ഏത് ബട്ടൺ ഞെക്കിയാലും താമര തെളിയുന്നു എന്ന വാർത്ത പലവട്ടം കേട്ടിട്ടുണ്ട്. എന്നാൽ ബിജെപിയും തെരഞ്ഞെടുപ്പ് കമീഷനും ഒരേ സീൽ ആണ് ഉപയോഗിക്കുന്നത് എന്ന വാർത്ത ഇതാദ്യമാണ്. ബ്രേക്കിംഗ് ന്യൂസ്. എല്ലാ ഇ മെയിൽ വിലാസക്കാർക്കും ഇത് കിട്ടിയിട്ടുണ്ട്. രണ്ട് വിലാസക്കാരോട് verify ചെയ്തു. തെരഞ്ഞെടുപ്പ് കമീഷന്റെ ഓഫീസ് തന്നെയാണ് അയച്ചതും. അതും ഉറപ്പിച്ചിട്ടുണ്ട്...***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349307/bjp-seal-on-election-commissions-letter-cpm-alleges)