---
title: "പശ്ചിമേഷ്യയിൽ ആശ്വാസമായി അഞ്ച് ദിവസത്തെ 'നിയന്ത്രിത' വെടിനിർത്തൽ പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്"
english_title: "Donald Trump announces five-day 'controlled' ceasefire"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349306/donald-trump-announces-five-day-controlled-ceasefire"
published_at: "2026-03-23T17:13:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c12785d2c92_2.jpg"
keywords: []
---

# പശ്ചിമേഷ്യയിൽ ആശ്വാസമായി അഞ്ച് ദിവസത്തെ 'നിയന്ത്രിത' വെടിനിർത്തൽ പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്

> **Lead Summary:** **വാഷിംഗ്ടൺ: [ **പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക് താല്ക്കാലിക ശമനം നൽകിക്കൊണ്ട് അഞ്ച് ദിവസത്തെ നിയന്ത്രിത വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

## Article Content

**വാഷിംഗ്ടൺ: [ **പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക് താല്ക്കാലിക ശമനം നൽകിക്കൊണ്ട് അഞ്ച് ദിവസത്തെ നിയന്ത്രിത വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

കഴിഞ്ഞ രണ്ട് ദിവസമായി അമേരിക്കയും ഇറാനും തമ്മിൽ നടത്തിയ നയതന്ത്ര ചർച്ചകൾ വൻ വിജയമായിരുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ട്രംപിന്റെ ഈ നിർണ്ണായക പ്രഖ്യാപനം.

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെയാണ്' അദ്ദേഹം ഈ വിവരം ലോകത്തെ അറിയിച്ചത്. ഈ അഞ്ച് ദിവസത്തെ വെടിനിർത്തൽ കാലയളവിൽ ഇറാന്റെ ഊർജ്ജോത്പാദന കേന്ദ്രങ്ങൾക്ക് നേരെ യാതൊരുവിധ ആക്രമണങ്ങളും ഉണ്ടാകില്ലെന്ന് ട്രംപ് ഉറപ്പുനൽകി.

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കടുത്ത യുദ്ധഭീതിക്ക് ഈ നീക്കം വലിയൊരു ആശ്വാസമാകുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349306/donald-trump-announces-five-day-controlled-ceasefire)