---
title: "ഇനി താമരയ്‌ക്കൊപ്പം; തിരുവനന്തപുരത്ത്  എസ്.എഫ്.ഐ., ഡിവൈ.എഫ്.ഐ., എ.എ.പി. പ്രാദേശിക നേതാക്കൾ ബിജെപിയിൽ ചേർന്നു"
english_title: "Local leaders of SFI, DYFI and AAP from Thiruvananthapuram district joined the BJP."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349304/local-leaders-of-sfi-dyfi-and-aap-from-thiruvananthapuram-district-joined-the-bjp"
published_at: "2026-03-23T17:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c1246245158_bjp.jpg"
keywords: []
---

# ഇനി താമരയ്‌ക്കൊപ്പം; തിരുവനന്തപുരത്ത്  എസ്.എഫ്.ഐ., ഡിവൈ.എഫ്.ഐ., എ.എ.പി. പ്രാദേശിക നേതാക്കൾ ബിജെപിയിൽ ചേർന്നു

> **Lead Summary:** **തിരുവനന്തപുരം : ** തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള എസ്.എഫ്.ഐ., ഡിവൈ.എഫ്.ഐ., എ.എ.പി. പ്രാദേശിക നേതാക്കൾ ബിജെപിയിൽ ചേർന്നു. ബിജെപിയിൽ ചേർന്നവരെ എസ് സുരേഷ് ഷാൾ അണിയിച്ച് സ്വീകരിച്ചു. ബിജെപി അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖറിനെ വ്യക്തിപരമായി ആക്രമിക്കാൻ ശ്രമിക്കാൻ ശ്രമിക്കുന്നുവെന്ന് എസ് സുരേഷ് പറഞ്ഞു. അതിന്റെ ഭാഗമാണ് ഡീൽ ആരോപണം.

## Article Content

**തിരുവനന്തപുരം : ** തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള എസ്.എഫ്.ഐ., ഡിവൈ.എഫ്.ഐ., എ.എ.പി. പ്രാദേശിക നേതാക്കൾ ബിജെപിയിൽ ചേർന്നു. ബിജെപിയിൽ ചേർന്നവരെ എസ് സുരേഷ് ഷാൾ അണിയിച്ച് സ്വീകരിച്ചു. ബിജെപി അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖറിനെ വ്യക്തിപരമായി ആക്രമിക്കാൻ ശ്രമിക്കാൻ ശ്രമിക്കുന്നുവെന്ന് എസ് സുരേഷ് പറഞ്ഞു. അതിന്റെ ഭാഗമാണ് ഡീൽ ആരോപണം.

ഡീലിൽവിദഗ്‌ധൻ ആണ് വി ഡി സതീശൻ ആണ്. സതീശന്റെ പാർട്ണർ ആണ് പിണറായി വിജയൻ. കഴിഞ്ഞ തവണ നേമത്ത് കുമ്മനം രാജശേഖരനെ തോല്പിക്കാൻ ആണ് ചാവേർ ആയി മുരളീധരൻ വന്നത്. അതെ മുരളീധരൻ ഇടതുപക്ഷത്തെ സഹായിക്കാൻ തൃശൂറും പോയി. ബിജെപി ജയിക്കുന്ന സ്ഥലത്ത് ചാവേർ ആകുന്ന ആളാണ് കെ മുരളീധരനെന്നും എസ സുരേഷ് ആരോപിച്ചു .

ലക്ഷ്യം സിപിഐഎം നെ വിജയിപ്പിക്കൽ ആണ്. വട്ടിയൂർകാവിലും മുരളീധരൻ സിപിഐഎം സഹായത്തോടെ ആണ് വിജയിച്ചത്. പാലക്കാട്‌ ഇ ശ്രീധരന് എതിരെ ഷാഫിയെ ജയിപ്പിക്കാനായി ഡീൽ ഉണ്ടായി. ബിജെപിയെ തോല്പിക്കാൻ സിപിഐഎം വോട്ടുകൾ തിരുവനന്തപുരത്ത്‌ തരൂരിന് നൽകി. കാലം മാറിയത് പിണറായി അറിഞ്ഞിട്ടില്ല.

ഇപ്പോഴും കോലിബി സഖ്യം പറഞ്ഞു ഇരിക്കുകയാണ്. മാർക്സിസ്റ്റ്‌, കോൺഗ്രസ്‌, ജമാഅത്ത്‌, എസ് ഡി പി ഐ  സഖ്യം ആണ് ഇപ്പോൾ നാട്ടിൽ ഉള്ളത്. മതമാണ് മതമാണ് പ്രശ്നം എന്ന് പറയുന്നവരെ ചുമന്നുകൊണ്ട് പറയുന്ന വർഗീയവാദിയാണ് വി ഡി സതീശൻ ഗോപാലകൃഷ്ണൻ പറഞ്ഞത് ഒരു വിശ്വാസി വിജയിച്ച് വരണം എന്നാണ്. അതിൽ എന്താണ് പ്രശ്നം. കൈയിട്ടു വരുന്നവർ ഭരിക്കുന്ന കേരളത്തിൽ വിശ്വാസി വരണം എന്ന് പറയുന്നതിൽ എന്താണ് തെറ്റ് എന്നും എസ് സുരേഷ് ചോദിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349304/local-leaders-of-sfi-dyfi-and-aap-from-thiruvananthapuram-district-joined-the-bjp)