---
title: "'ഹാർദിക് മാറിനിൽക്കണം, സൂര്യകുമാർ നയിക്കട്ടെ'; മുംബൈ ഇന്ത്യൻസിന് ഉപദേശവുമായി കെ. ശ്രീകാന്ത്"
english_title: "K. Srikkanth gives advice to Mumbai Indians"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349303/k-srikkanth-gives-advice-to-mumbai-indians"
published_at: "2026-03-23T16:59:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c124721b22f_1.jpg"
keywords: []
---

# 'ഹാർദിക് മാറിനിൽക്കണം, സൂര്യകുമാർ നയിക്കട്ടെ'; മുംബൈ ഇന്ത്യൻസിന് ഉപദേശവുമായി കെ. ശ്രീകാന്ത്

> **Lead Summary:** **ചെന്നൈ: [ **മുംബൈ ഇന്ത്യന്‍സിനുള്ളിലെ നായകസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരമായി പുതിയൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ചീഫ് സെലക്ടറുമായിരുന്ന കെ. ശ്രീകാന്ത്.

## Article Content

**ചെന്നൈ: [ **മുംബൈ ഇന്ത്യന്‍സിനുള്ളിലെ നായകസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരമായി പുതിയൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ചീഫ് സെലക്ടറുമായിരുന്ന കെ. ശ്രീകാന്ത്.

2026 ഐപിഎല്‍ സീസണില്‍ ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണമെന്നും പകരം സൂര്യകുമാര്‍ യാദവ് ടീമിനെ നയിക്കണമെന്നുമാണ് ശ്രീകാന്തിന്റെ അഭിപ്രായം. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഈ സുപ്രധാന മാറ്റം ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടത്.

സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ഇന്ത്യ ലോകകപ്പ് കിരീടം നേടിയ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ മുംബൈ ടീമിനെ നയിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടുന്നു.

ഹാര്‍ദിക് പാണ്ഡ്യ മികച്ചൊരു താരമാണെന്നതില്‍ തര്‍ക്കമില്ലെങ്കിലും ടീമിനുള്ളിലെ നിലവിലെ അസ്വാരസ്യങ്ങള്‍ അവസാനിപ്പിക്കാന്‍ ഹാര്‍ദിക് സ്വയം മാറിനില്‍ക്കുന്നതാണ് ഉചിതം.

> "ഞാന്‍ മാറിനില്‍ക്കാം, സൂര്യ നയിക്കട്ടെ" എന്ന് ഹാര്‍ദിക് തന്നെ പറയുന്നതിലൂടെ ടീമിലെ ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

രോഹിത് ശര്‍മയില്‍ നിന്ന് ഹാര്‍ദിക് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത് മുതല്‍ ആരാധകരില്‍ നിന്നുണ്ടായ കടുത്ത പ്രതിഷേധവും ടീമിന്റെ മോശം പ്രകടനവും കണക്കിലെടുക്കുമ്പോള്‍ ഒരു നേതൃമാറ്റം അനിവാര്യമാണെന്നാണ് ശ്രീകാന്തിന്റെ പക്ഷം.

ടീം ഉടമകളും മാനേജ്‌മെന്റും രോഹിത്, ഹാര്‍ദിക്, സൂര്യകുമാര്‍ എന്നിവരുമായി തുറന്ന ചര്‍ച്ച നടത്തി ഈ സീസണില്‍ സൂര്യകുമാറിന് നായകസ്ഥാനം കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

കഴിഞ്ഞ സീസണുകളിലെ തിരിച്ചടികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുംബൈ ഇന്ത്യന്‍സ് വിജയവഴിയിലേക്ക് തിരിച്ചെത്താന്‍ ഈ മാറ്റം സഹായിക്കുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349303/k-srikkanth-gives-advice-to-mumbai-indians)