---
title: "ലോകത്തെ മുൾമുനയിലാക്കി ഇറാന്റെ ഭീഷണി; പേർഷ്യൻ ഉൾക്കടലിൽ 'മൈൻ വിതറും,യുദ്ധഭീതിയിൽ ലോകരാജ്യങ്ങൾ!"
english_title: "Iran's threat has the world on edge"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349300/irans-threat-has-the-world-on-edge"
published_at: "2026-03-23T16:38:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c11fa3c89d6_22.jpg"
keywords: []
---

# ലോകത്തെ മുൾമുനയിലാക്കി ഇറാന്റെ ഭീഷണി; പേർഷ്യൻ ഉൾക്കടലിൽ 'മൈൻ വിതറും,യുദ്ധഭീതിയിൽ ലോകരാജ്യങ്ങൾ!

> **Lead Summary:** **ടെഹ്റാൻ:[ **തങ്ങളുടെ തീരപ്രദേശങ്ങളിലോ തന്ത്രപ്രധാനമായ ദ്വീപുകളിലോ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാൽ പേർഷ്യൻ ഉൾക്കടലിൽ പൂർണ്ണമായി മൈനുകൾ വിതറുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി.

## Article Content

**ടെഹ്റാൻ:[ **തങ്ങളുടെ തീരപ്രദേശങ്ങളിലോ തന്ത്രപ്രധാനമായ ദ്വീപുകളിലോ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാൽ പേർഷ്യൻ ഉൾക്കടലിൽ പൂർണ്ണമായി മൈനുകൾ വിതറുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി.

അമേരിക്കയും സഖ്യകക്ഷികളും ഇറാനെതിരെ നീക്കങ്ങൾ ശക്തമാക്കുന്നതിനിടെയാണ് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തെ തന്നെ സ്തംഭിപ്പിക്കാൻ ശേഷിയുള്ള ഈ ഭീഷണി ഇറാന്റെ പ്രതിരോധ കൗൺസിൽ മുഴക്കിയിരിക്കുന്നത്.

ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് ലക്ഷ്യമിട്ട് അമേരിക്ക സൈനിക നടപടിക്ക് ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾക്കിടെയാണ് പ്രത്യാക്രമണമെന്ന നിലയിൽ കടൽ മൈനുകൾ വിന്യസിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയത്.

ഇത്തരത്തിൽ മൈനുകൾ വിതറുന്നത് ആഗോള ഊർജ്ജ വിതരണത്തെയും കപ്പൽ ഗതാഗതത്തെയും ദീർഘകാലത്തേക്ക് പ്രതിസന്ധിയിലാക്കും. കടലിൽ വിന്യസിക്കുന്ന സ്ഫോടകവസ്തുക്കൾ നീക്കം ചെയ്യുന്നത് അതീവ ദുഷ്കരമാണെന്നും 1980-കളിലെ അനുഭവം ലോകരാജ്യങ്ങൾ മറക്കരുതെന്നും ഇറാൻ പ്രസ്താവനയിലൂടെ ഓർമ്മിപ്പിച്ചു.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ ഇടനാഴികളിലൊന്നായ പേർഷ്യൻ ഉൾക്കടലിലെ നിയന്ത്രണം തങ്ങൾക്കാണെന്ന് ആവർത്തിക്കുന്നതിലൂടെ ആഗോള വിപണിയിൽ വലിയ സാമ്പത്തിക അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് ഇറാൻ ലക്ഷ്യമിടുന്നത്.

മേഖലയിൽ ആഴ്ചകളായി തുടരുന്ന സംഘർഷം ഇതോടെ ഒരു വലിയ പ്രാദേശിക പ്രതിസന്ധിയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349300/irans-threat-has-the-world-on-edge)