---
title: "പ്ലസ് ടു പാസായവരാണോ? എങ്കിൽ ഇതാ ജോലി; റെയിൻവേ കോച്ച് അറ്റൻഡറാകാൻ അവസരം"
english_title: "indian railway railway coach attendant eligibility changed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349290/indian-railway-railway-coach-attendant-eligibility-changed"
published_at: "2026-03-23T15:57:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c115c3d2019_job.jpg"
keywords: []
---

# പ്ലസ് ടു പാസായവരാണോ? എങ്കിൽ ഇതാ ജോലി; റെയിൻവേ കോച്ച് അറ്റൻഡറാകാൻ അവസരം

> **Lead Summary:** റെയിൽവേയിൽ ഒരു ജോലി നിങ്ങളുടെ സ്വപ്നമാണോ, എന്നാൽ യോ​ഗ്യത ഒരു പോരായ്മയായി തോന്നുന്നുണ്ടോ? എന്നാലിനി വിഷമിക്കേണ്ട, റെയിവേയിൽ കോച്ച് അറ്റൻഡറാകാൻ ഇനി പ്ലസ് ടുവാണ് മിനിമം യോ​ഗ്യത . ഇത്തവണ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് ഈ ജോലിക്കായുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിരിക്കുകയാണ്. പ്ലസ് ടുവിനൊപ്പം, ഹൗസ്കീപ്പിങിൽ മൂന്ന് മാസത്തെ പരിശീലനവും ഐടിഐ സർട്ടിഫിക്കറ്റും യോ​ഗ്യതയായി പരി​ഗണിച്ചിട്ടുണ്ട്.

## Article Content

റെയിൽവേയിൽ ഒരു ജോലി നിങ്ങളുടെ സ്വപ്നമാണോ, എന്നാൽ യോ​ഗ്യത ഒരു പോരായ്മയായി തോന്നുന്നുണ്ടോ? എന്നാലിനി വിഷമിക്കേണ്ട, റെയിവേയിൽ കോച്ച് അറ്റൻഡറാകാൻ ഇനി പ്ലസ് ടുവാണ് മിനിമം യോ​ഗ്യത . ഇത്തവണ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് ഈ ജോലിക്കായുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിരിക്കുകയാണ്. പ്ലസ് ടുവിനൊപ്പം, ഹൗസ്കീപ്പിങിൽ മൂന്ന് മാസത്തെ പരിശീലനവും ഐടിഐ സർട്ടിഫിക്കറ്റും യോ​ഗ്യതയായി പരി​ഗണിച്ചിട്ടുണ്ട്.

നേരത്തെ പത്താം ക്ലാസായിരുന്നു യോ​ഗ്യത, എന്നാൽ നിരന്തരമായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് റിക്രൂട്ട്മെന്റ് യോ​ഗ്യത വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. കോച്ച് അറ്റൻഡിലേക്കുള്ള റിക്രൂട്ട്മെന്റ് റെയിൽവേ നേരിട്ടല്ല നടത്തുന്നത്. സ്വകാര്യ ഏജൻസികളാണ് ഈ ചുമതല ഏറ്റെടുത്ത് നടത്തുന്നത്. വന്ദേ ഭാരത്, അമൃത് ഭാരത്, നമോ ഭാരത് തുടങ്ങി പുതിയ ട്രെയിനുകളിലേക്കും സർവ്വീസിനായി ഉദ്യോ​ഗാർഥികളെ എടുക്കുന്നതിനാലാണ് യോ​ഗ്യത വർദ്ധിപ്പിച്ചത്.

സാങ്കേതിക പരിജ്ഞാനം കൂടിയുള്ള ഉദ്യോ​ഗാർഥികളാണെങ്കിൽ യാത്രക്കാരുടെ പ്രശ്നങ്ങൾ വേ​ഗത്തിൽ പരിഹാരം കണ്ടെത്താനും കഴിയും. ലൈറ്റുകൾ, സീറ്റുകളിലെ ബെൽറ്റുകൾ എന്നിങ്ങനെയുള്ള ചെറിയ തകരാരുകൾ കൂടി പരിഹരിക്കാൻ കഴിയുന്നവരെ റിക്രൂട്ട് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഐടിഐ സർട്ടിഫിക്കറ്റ് കൂടി യോ​ഗ്യതയാക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349290/indian-railway-railway-coach-attendant-eligibility-changed)