---
title: "ഓസ്കർ വേദിയിൽ തിളങ്ങി പ്രിയങ്ക ചോപ്ര; ഷിമ്മറി ഔട്ട്ഫിറ്റിൽ അതീവ ഗ്ലാമറസ് ലുക്ക്"
english_title: "Priyanka Chopra shines on the Oscar stage"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349281/priyanka-chopra-shines-on-the-oscar-stage"
published_at: "2026-03-23T15:32:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c1100039de9_17.jpg"
keywords: []
---

# ഓസ്കർ വേദിയിൽ തിളങ്ങി പ്രിയങ്ക ചോപ്ര; ഷിമ്മറി ഔട്ട്ഫിറ്റിൽ അതീവ ഗ്ലാമറസ് ലുക്ക്

> **Lead Summary:** **[ **തൊണ്ണൂറ്റെട്ടാമത് ഓസ്‌കർ വേദിയിൽ ഫാഷൻ ലോകത്തിന്റെ കണ്ണഞ്ചിപ്പിച്ച് പ്രിയങ്ക ചോപ്ര വീണ്ടും തിളങ്ങി. ഇത്തവണത്തെ റെഡ് കാർപെറ്റിൽ അതീവ ഗ്ലാമറസ് ലുക്കിലുള്ള ഒരു ഷിമ്മറി ഔട്ട്ഫിറ്റിലാണ് താരം എത്തിയത്.

## Article Content

**[ **തൊണ്ണൂറ്റെട്ടാമത് ഓസ്‌കർ വേദിയിൽ ഫാഷൻ ലോകത്തിന്റെ കണ്ണഞ്ചിപ്പിച്ച് പ്രിയങ്ക ചോപ്ര വീണ്ടും തിളങ്ങി. ഇത്തവണത്തെ റെഡ് കാർപെറ്റിൽ അതീവ ഗ്ലാമറസ് ലുക്കിലുള്ള ഒരു ഷിമ്മറി ഔട്ട്ഫിറ്റിലാണ് താരം എത്തിയത്.

സിൽവർ നിറത്തിലുള്ള, ബാക്ക് ഓപ്പൺ ഡിസൈനോട് കൂടിയ ബ്രാ സ്ട്രാപ്പ് ഗൗൺ പ്രിയങ്കയുടെ ലുക്കിന് ഒരു പ്രത്യേക സ്റ്റൈൽ നൽകി. കൂടുതൽ ആഭരണങ്ങളോ കടുപ്പമേറിയ മേക്കപ്പോ ഇല്ലാതെ വളരെ ലളിതമായ 'നോ-മേക്കപ്പ് ലുക്കും' തിരമാലകൾ പോലെ തോളിൽ വീണുകിടക്കുന്ന 'വേവി ഹെയർസ്റ്റൈലും' താരത്തിന്റെ സൗന്ദര്യം വർദ്ധിപ്പിച്ചു.

ഭർത്താവും സംഗീതജ്ഞനുമായ നിക്ക് ജോനസിനൊപ്പമാണ് പ്രിയങ്ക പുരസ്കാര ചടങ്ങിനെത്തിയത്. ഡൊൾബി തിയേറ്ററിൽ നടന്ന ചടങ്ങിൽ മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്കാരം പ്രിയങ്കയാണ് സമ്മാനിച്ചത്.

നോർവീജിയൻ ചിത്രമായ 'സെന്റിമെന്റൽ വാല്യൂ'വിനാണ് പുരസ്കാരം ലഭിച്ചത്. 2016-ന് ശേഷം വീണ്ടും ഓസ്‌കർ വേദിയിൽ അവതാരകയായി എത്തിയ പ്രിയങ്കയുടെ സ്റ്റൈൽ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349281/priyanka-chopra-shines-on-the-oscar-stage)