---
title: "ന്യൂക്ലിയസ് ആശുപത്രിയിൽ രണ്ട് മാസത്തെ മെഗാ സർജറി ക്യാമ്പ്"
english_title: "Two-month mega surgery camp at Nucleus Hospital"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349270/two-month-mega-surgery-camp-at-nucleus-hospital"
published_at: "2026-03-23T14:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c107d230d1a_surgery_.jpg"
keywords: []
---

# ന്യൂക്ലിയസ് ആശുപത്രിയിൽ രണ്ട് മാസത്തെ മെഗാ സർജറി ക്യാമ്പ്

> **Lead Summary:** **കോഴിക്കോട്: ** വിവിധ വിഭാഗങ്ങളിലെ ശസ്ത്രക്രിയകൾക്ക് പ്രത്യേക ഇളവുകൾ നൽകുന്ന രണ്ട് മാസത്തെ മെഗാ സർജറി ക്യാമ്പ് ന്യൂക്ലിയസ് ആശുപത്രിയിൽ ആരംഭിക്കുന്നു. ഏപ്രിൽ 1 മുതൽ മേയ് 31 വരെ ക്യാമ്പ് നടക്കും.

## Article Content

**കോഴിക്കോട്: ** വിവിധ വിഭാഗങ്ങളിലെ ശസ്ത്രക്രിയകൾക്ക് പ്രത്യേക ഇളവുകൾ നൽകുന്ന രണ്ട് മാസത്തെ മെഗാ സർജറി ക്യാമ്പ് ന്യൂക്ലിയസ് ആശുപത്രിയിൽ ആരംഭിക്കുന്നു. ഏപ്രിൽ 1 മുതൽ മേയ് 31 വരെ ക്യാമ്പ് നടക്കും.

ഓർത്തോപീഡിക്സ്, ഇ.എൻ.ടി, പ്ലാസ്റ്റിക് സർജറി, ജനറൽ സർജറി, ലാപറോസ്കോപ്പിക് സർജറി, ഗൈനക്കോളജി എന്നീ വിഭാഗങ്ങളിലെ വിവിധ ശസ്ത്രക്രിയകൾക്ക് ക്യാമ്പിന്റെ ഭാഗമായി പ്രത്യേക നിരക്കിൽ ചികിത്സ ലഭ്യമാകും.

വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ആധുനിക ചികിത്സാ സൗകര്യങ്ങളോടെ രോഗികൾക്ക് മികച്ച സേവനം നൽകുന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം. ശസ്ത്രക്രിയ ആവിശ്യമായ രോഗികൾക്ക് മുൻകൂട്ടി പരിശോധനയും ഡോക്ടർ കൺസൾട്ടേഷനും നടത്തി അനുയോജ്യമായ ചികിത്സാ പദ്ധതി തയ്യാറാക്കും. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 8589998354 മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349270/two-month-mega-surgery-camp-at-nucleus-hospital)