---
title: "വെള്ളാപ്പള്ളിക്ക് ആശ്വാസം; അയോഗ്യനാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ"
english_title: "Relief for Vellappally; Single Bench order disqualifying him stays"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349252/relief-for-vellappally-single-bench-order-disqualifying-him-stays"
published_at: "2026-03-23T13:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c0f735d72b7_palli.jpg"
keywords: []
---

# വെള്ളാപ്പള്ളിക്ക് ആശ്വാസം; അയോഗ്യനാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ

> **Lead Summary:** **കൊച്ചി: **വെള്ളാപ്പള്ളി നടേശനെ എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ ഉത്തരവിന് സ്റ്റേ. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് സ്റ്റേ ചെയ്തത്. ഡയറക്ടർമാരുടെ നിലവിലുള്ള പദവി തുടരാം.

## Article Content

**കൊച്ചി: **വെള്ളാപ്പള്ളി നടേശനെ എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ ഉത്തരവിന് സ്റ്റേ. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് സ്റ്റേ ചെയ്തത്. ഡയറക്ടർമാരുടെ നിലവിലുള്ള പദവി തുടരാം.

സിംഗിൾ ബെഞ്ച് ഉത്തരവിലെ വിധി ന്യായത്തിൽ ഗുരുതര പിശകുണ്ടെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. എന്നാൽ ഈ ഉത്തരവ് അന്തിമ വിധിയല്ലെന്ന് കോടതി വ്യക്തമാക്കി. സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാര പരിധിക്ക് പുറത്തുള്ളതുമാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വാദം. കേസ് വിശദമായ വാദം കേൾക്കാൻ മാറ്റി.

കമ്പനി നിയമത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി വെള്ളാപ്പള്ളിയടക്കമുള്ള ഡയറക്ടർമാർ അയോഗ്യരാണെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ വിധി. എസ്എൻഡിപി യോഗത്തിന്റെ താത്ക്കാലിക ചുമതലക്കായി ഡയറക്ടർമാരെ നിയമിക്കാനും കോടതി സർക്കാറിന് നിർദേശം നൽകിയിരുന്നു.

എസ്എൻഡിപി യോഗത്തിന്റെ ഭരണം അഡ്മിനിസ്‌ട്രേറ്ററെ അല്ലെങ്കിൽ റിസീവറെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് അന്തരിച്ച എഴുത്തുകാരൻ എം.കെ സാനു ഉൾപ്പെടെ നൽകിയ ഹരജിയിലായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. ഈ ഉത്തരവാണ് സ്റ്റേ ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349252/relief-for-vellappally-single-bench-order-disqualifying-him-stays)