---
title: "'രാഹുലിനെപ്പോലെ പീഡനവും ഗര്‍ഭം അലസിപ്പിക്കലും തുടരുമെന്നാണോ യുഡിഎഫ് സ്ഥാനാര്‍ത്ഥി പറയുന്നത്; രമേഷ് പിഷാരടി ജനങ്ങളോട് മാപ്പുപറഞ്ഞ് വേണം വോട്ട് ചോദിക്കാൻ' - എ കെ ബാലന്‍"
english_title: "Ramesh Pisharody should apologize to the people and ask for votes  A K Balan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349241/ramesh-pisharody-should-apologize-to-the-people-and-ask-for-votes-a-k-balan"
published_at: "2026-03-23T12:47:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c0e95f89fd6_ak_balan.jpg"
keywords: []
---

# 'രാഹുലിനെപ്പോലെ പീഡനവും ഗര്‍ഭം അലസിപ്പിക്കലും തുടരുമെന്നാണോ യുഡിഎഫ് സ്ഥാനാര്‍ത്ഥി പറയുന്നത്; രമേഷ് പിഷാരടി ജനങ്ങളോട് മാപ്പുപറഞ്ഞ് വേണം വോട്ട് ചോദിക്കാൻ' - എ കെ ബാലന്‍

> **Lead Summary:** പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി ജനങ്ങളോട് മാപ്പുപറഞ്ഞ് വേണം വോട്ട് ചോദിക്കാനെന്ന് സിപിഐഎം നേതാവ് എ കെ ബാലന്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാരമ്പര്യം തുടരും എന്നാണ് പിഷാരടി പറയുന്നതെന്നും കോണ്‍ഗ്രസിന്റേത് പരിഹാസ്യമായ സമീപനമാണെന്നും എ കെ ബാലന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത കാര്യങ്ങള്‍ തുടരുമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി പറഞ്ഞത്, അത് കടന്ന കൈ ആയിപ്പോയി.

## Article Content

പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി ജനങ്ങളോട് മാപ്പുപറഞ്ഞ് വേണം വോട്ട് ചോദിക്കാനെന്ന് സിപിഐഎം നേതാവ് എ കെ ബാലന്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാരമ്പര്യം തുടരും എന്നാണ് പിഷാരടി പറയുന്നതെന്നും കോണ്‍ഗ്രസിന്റേത് പരിഹാസ്യമായ സമീപനമാണെന്നും എ കെ ബാലന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത കാര്യങ്ങള്‍ തുടരുമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി പറഞ്ഞത്, അത് കടന്ന കൈ ആയിപ്പോയി.

മൂന്ന് പീഡനവും ഗര്‍ഭം അലസിപ്പിക്കലും തുടരുമെന്നാണോ രമേഷ് പിഷാരടി പറയുന്നതെന്ന് എ കെ ബാലന്‍ ചോദിച്ചു. രാഹുല്‍ ചെയ്ത തെറ്റുകള്‍ക്ക് ജനങ്ങളോട് ക്ഷമ ചോദിച്ച് വേണം പിഷാരടി വോട്ട് ചോദിക്കാനെന്നും എ കെ ബാലന്‍ പറഞ്ഞു. പാലക്കാട് ബിജെപി- കോണ്‍ഗ്രസ് ഡീല്‍ ഉണ്ടെന്ന് പറയില്ലെന്നും കോങ്ങാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ബിജെപി വോട്ട് മറിക്കാനും മലമ്പുഴയില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് കോണ്‍ഗ്രസ് വോട്ട് മറിക്കാനും ഡീലുണ്ടന്നും എ കെ ബാലന്‍ പറഞ്ഞു.

ജി സുധാകരനെ മുഖ്യമന്ത്രി മൂന്നുതവണ വിളിച്ചെന്നും സുധാകരന്‍ പക്ഷെ പ്രതികരിച്ചില്ലെന്നും എ കെ ബാലന്‍ പറഞ്ഞു. ജി സുധാകരനെ ചെറ്റ എന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിന്റെ സമീപനം ചെറ്റത്തരമാണ് എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നുംം എ കെ ബാലന്‍ വ്യക്തമാക്കി. 'ചെറ്റത്തരം എന്നതും ചെറ്റയും തമ്മില്‍ വ്യത്യാസമുണ്ട്. ചെറ്റത്തരം എന്നാല്‍ അല്‍പ്പത്തരം എന്നാണ് അര്‍ത്ഥം. ജി സുധാകരന്‍ ഉത്തമനായ കമ്മ്യൂണിസ്റ്റാണ് എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്.

കെ സുധാകരനെ ഉത്തമ കോണ്‍ഗ്രസുകാരന്‍ എന്ന് വി ഡി സതീശന്‍ പറഞ്ഞിട്ടില്ല. ജി സുധാകരന്റെ സഹോദരനായ രക്തസാക്ഷി ഭുവനേശ്വരന്റെ തലച്ചോര്‍ പൊട്ടിത്തെറിച്ചത് കണ്ട് തെങ്ങിന്‍പൂക്കുല പോലെ തച്ച് തകര്‍ത്തുവെന്നായിരുന്നു സുധാകരന്‍ പണ്ട് പറഞ്ഞത്. ഒരു നേരമെങ്കിലും സുധാകരന്‍ സ്വന്തം സഹോദരനെ ഓര്‍ത്താല്‍ മാനസിക സംഘര്‍ഷത്തിലാകും. ജി സുധാകരന് ചേരുന്ന പദമാണ് മുഖ്യമന്ത്രി പറഞ്ഞത്' എ കെ ബാലന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349241/ramesh-pisharody-should-apologize-to-the-people-and-ask-for-votes-a-k-balan)