---
title: "'വിമർശിച്ചത് പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെ, അഭിനയ മികവിനെയല്ല ..' കോമാളിയെന്ന് വിളിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്"
english_title: "thomas isaac expresses regret over the remarkagainst ramesh pisharody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349223/thomas-isaac-expresses-regret-over-the-remarkagainst-ramesh-pisharody"
published_at: "2026-03-23T11:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c0d9677cb99_thomas_issac.jpg"
keywords: []
---

# 'വിമർശിച്ചത് പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെ, അഭിനയ മികവിനെയല്ല ..' കോമാളിയെന്ന് വിളിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്

> **Lead Summary:** **പത്തനംതിട്ട: ( **[www.truevisionnews.com]** ) **കോമാളി പ്രയോ​ഗത്തിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ് തോമസ് ഐസക്. രമേഷ് പിഷാരടിക്കെതിരെ ഉന്നയിച്ചത് രാഷ്ട്രീയ വിമർശനമാണെന്നാണ് വിശദീകരണം. പാലസ്തീൻ വിഷയത്തിലെ പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് വിമർശിച്ചതെന്നും കോമാളി പ്രയോ​ഗത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും തോമസ് ഐസക് പറഞ്ഞു.

## Article Content

**പത്തനംതിട്ട: ( **[www.truevisionnews.com]** ) **കോമാളി പ്രയോ​ഗത്തിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ് തോമസ് ഐസക്. രമേഷ് പിഷാരടിക്കെതിരെ ഉന്നയിച്ചത് രാഷ്ട്രീയ വിമർശനമാണെന്നാണ് വിശദീകരണം. പാലസ്തീൻ വിഷയത്തിലെ പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് വിമർശിച്ചതെന്നും കോമാളി പ്രയോ​ഗത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും തോമസ് ഐസക് പറഞ്ഞു.

പാലക്കാട്ടെ കോൺ​ഗ്രസ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയുടെ അഭിനയ മികവിനെ മോശം പറയാനായിരുന്നില്ല ഉദ്ദേശിച്ചത്. രാഷ്ട്രീയ വിമർശനമാണ് നടത്തിയത്. മധ്യേഷ്യയിലെ പ്രതിസന്ധിയെക്കുറിച്ചും പലസ്തീൻ വിഷയത്തെക്കുറിച്ചും ഞങ്ങൾക്കും കോൺ​ഗ്രസിനും നിലപാടുണ്ടെന്നും എന്നാൽ, ആ നിലപാടുകൾക്ക് വിരുദ്ധമായുള്ള പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് താൻ വിമർശിച്ചതെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു. കോമാളി വേഷം കെട്ടുന്നവരെ സ്ഥാനാര്‍ത്ഥിയാക്കിയിട്ട് എന്ത് കാര്യമെന്ന ഐസക്കിന്‍റെ പരാമര്‍ശം വിവാദമായിരുന്നു.

കലാകാരന്മാർ എന്നാണ് സിപിഎമ്മിന് വെറുക്കപ്പെട്ടവരായതെന്നുമായിരുന്നു രമേഷ് പിഷാരടിയുടെ പ്രതികരണം.തോമസ് ഐസക്കിന്റെ കോമാളി പ്രയോ​ഗവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾക്കില്ലെന്ന് രമേഷ് പിഷാരടി. തോമസ് ഐസക്കിനോട് സ്നേഹം മാത്രമാണുള്ളതെന്നും സംസ്കാരം സമരം ചെയ്താൽ കിട്ടുന്നതല്ലെന്നും തനിക്ക് സംസ്കാരം കൂടിയുണ്ടെന്നും രമേഷ് പിഷാരടി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349223/thomas-isaac-expresses-regret-over-the-remarkagainst-ramesh-pisharody)