---
title: "പുത്തൻ വസ്ത്രങ്ങളിലെ 'തിളക്കം' ചതിച്ചേക്കാം; ഉപയോഗിക്കുന്നതിന് മുൻപ് അലക്കിയില്ലെങ്കിൽ പണി കിട്ടും"
english_title: "Do you use new clothes without washing them? If so, be careful."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349173/do-you-use-new-clothes-without-washing-them-if-so-be-careful"
published_at: "2026-03-23T08:33:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c0adae39d30_DRS.jpg"
keywords: []
---

# പുത്തൻ വസ്ത്രങ്ങളിലെ 'തിളക്കം' ചതിച്ചേക്കാം; ഉപയോഗിക്കുന്നതിന് മുൻപ് അലക്കിയില്ലെങ്കിൽ പണി കിട്ടും

> **Lead Summary:** ** **പുതിയ വസ്ത്രങ്ങൾ വാങ്ങിയാൽ അലക്കാതെ നേരിട്ട് ധരിക്കുന്ന ശീലം നിങ്ങൾക്കുണ്ടോ? എങ്കിൽ ഈ വിവരം നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. കടകളിൽ നിന്ന് ലഭിക്കുന്ന വസ്ത്രങ്ങൾ തിളക്കമുള്ള പാക്കേജിംഗിൽ ആണെങ്കിലും അവ നേരിട്ട് ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

## Article Content

** **പുതിയ വസ്ത്രങ്ങൾ വാങ്ങിയാൽ അലക്കാതെ നേരിട്ട് ധരിക്കുന്ന ശീലം നിങ്ങൾക്കുണ്ടോ? എങ്കിൽ ഈ വിവരം നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. കടകളിൽ നിന്ന് ലഭിക്കുന്ന വസ്ത്രങ്ങൾ തിളക്കമുള്ള പാക്കേജിംഗിൽ ആണെങ്കിലും അവ നേരിട്ട് ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

പുതിയ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതിന് മുൻപ് നിർബന്ധമായും കഴുകണം എന്ന് പറയുന്നതിന്റെ പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണ്:

**അണുബാധയ്ക്കുള്ള സാധ്യത:**

കടകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വസ്ത്രങ്ങൾ പലരും ട്രയൽ നോക്കാറുണ്ട്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ചർമ്മരോഗങ്ങളോ അണുക്കളോ പകരാൻ ഇത് കാരണമാകും.

**രാസവസ്തുക്കളുടെ സാന്നിധ്യം**

വസ്ത്ര നിർമ്മാണ വേളയിൽ നിറം നൽകുന്നതിനായുള്ള ഡൈകൾ, തുണികൾക്ക് ഉറപ്പും തിളക്കവും നൽകാനുള്ള ഫിനിഷറുകൾ എന്നിവ വ്യാപകമായി ഉപയോഗിക്കാറുണ്ട്.

തുണികളിലെ ചുളിവുകൾ ഒഴിവാക്കാൻ ഉപയോഗിക്കുന്ന ഫോർമാൽഡിഹൈഡ് റെസിനുകൾ, സ്റ്റാർച്ച് തുടങ്ങിയ രാസവസ്തുക്കൾ വസ്ത്രങ്ങൾക്കൊപ്പം തന്നെ നമ്മുടെ ചർമ്മത്തിലേക്കും എത്താൻ സാധ്യതയുണ്ട്. ഇവ ചർമ്മത്തിൽ അലർജിക്കും ചൊറിച്ചിലിനും കാരണമാകുന്നു. പ്രത്യേകിച്ച് സെൻസിറ്റീവ് ചർമ്മമുള്ളവർക്കും കുട്ടികൾക്കും ഇത് വലിയ അസ്വസ്ഥതകൾ സൃഷ്ടിച്ചേക്കാം.

**കെമിക്കൽ അവശിഷ്ടങ്ങൾ: **

വസ്ത്രങ്ങൾ സൂക്ഷിച്ചുവെക്കുമ്പോൾ കീടങ്ങൾ വരാതിരിക്കാൻ ഉപയോഗിക്കുന്ന കീടനാശിനികളുടെയോ ഫംഗസ് വരാതിരിക്കാനുള്ള രാസവസ്തുക്കളുടെയോ അംശം പുതിയ വസ്ത്രങ്ങളിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.**

ചർമ്മ സംരക്ഷണം: **

സെൻസിറ്റീവ് ചർമ്മമുള്ളവരിലും കുട്ടികളിലും പുതിയ വസ്ത്രങ്ങളിലെ കട്ടിയുള്ള നൂലുകളും കെമിക്കലുകളും ചുവന്ന തടിപ്പുകൾ ഉണ്ടാക്കാൻ കാരണമാകും.

**ശ്രദ്ധിക്കേണ്ട കാര്യങ്ങൾ**

എല്ലാ വസ്ത്രങ്ങളും ഇത്തരത്തിൽ കഴുകേണ്ടതില്ല എന്നതും ശ്രദ്ധേയമാണ്. ജാക്കറ്റുകൾ, സ്വെറ്ററുകൾ തുടങ്ങിയ ശരീരവുമായി നേരിട്ട് സമ്പർക്കം പുലർത്താത്ത വസ്ത്രങ്ങൾ കഴുകാതെ തന്നെ ഉപയോഗിക്കാം. കൂടാതെ ‘ഡ്രൈ ക്ലീൻ ഒൺലി’ എന്ന് രേഖപ്പെടുത്തിയ വസ്ത്രങ്ങൾ വീട്ടിൽ കഴുകുന്നത് അവയുടെ ഗുണനിലവാരം നശിപ്പിക്കാൻ കാരണമാകും.

**എങ്ങനെ കഴുകണം?**

പുതിയ വസ്ത്രങ്ങൾ കഴുകുന്നതിന് മുൻപ് അതിലെ ‘കെയർ ലേബൽ’ നിർബന്ധമായും പരിശോധിക്കണം. വസ്ത്രങ്ങൾ തണുത്ത വെള്ളത്തിൽ കഴുകുന്നതാണ് എപ്പോഴും സുരക്ഷിതം. കടുത്ത വെയിലത്ത് ഉണക്കുന്നത് വസ്ത്രങ്ങളുടെ നിറം മങ്ങാനും നൂലിഴകൾ നശിക്കാനും കാരണമായേക്കാം. അതിനാൽ തണലത്തിട്ട് ഉണക്കിയെടുക്കുന്നതാണ് ഉചിതം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349173/do-you-use-new-clothes-without-washing-them-if-so-be-careful)