---
title: "ചങ്ങരംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസ്; രണ്ടുപേർ പിടിയിൽ"
english_title: "Two arrested in Changaramkulam youth kidnapping and attempted murder case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349141/two-arrested-in-changaramkulam-youth-kidnapping-and-attempted-murder-case"
published_at: "2026-03-22T16:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bfd1ca54129_Two_arrested_in_Changaramkulam_youth_kidnapping_and_attempted_murder_case.jpg"
keywords: []
---

# ചങ്ങരംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസ്; രണ്ടുപേർ പിടിയിൽ

> **Lead Summary:** മലപ്പുറം: യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് പിടികൂടി. കാഞ്ഞിയൂർ സ്വദേശി മാനാത്ത് പറമ്പിൽ മുഹമ്മദ് നിഹാൽ , ആലംകോട് സ്വദേശി വലിയകത്ത് വീട്ടിൽ കബീർ എന്നിവരെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. എസ്.ഐ വിനുവിന്റെയും ഡാൻസാഫ് അംഗങ്ങളുടെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ വലയിലാക്കിയത്.

## Article Content

മലപ്പുറം: യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് പിടികൂടി. കാഞ്ഞിയൂർ സ്വദേശി മാനാത്ത് പറമ്പിൽ മുഹമ്മദ് നിഹാൽ , ആലംകോട് സ്വദേശി വലിയകത്ത് വീട്ടിൽ കബീർ എന്നിവരെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. എസ്.ഐ വിനുവിന്റെയും ഡാൻസാഫ് അംഗങ്ങളുടെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ വലയിലാക്കിയത്.

പ്രതികൾ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന് അതീവ സാഹസികമായാണ് പോലീസ് സംഘം ഇവരെ കീഴ്പ്പെടുത്തിയത്. പിടിയിലായവരിൽ കബീർ സമാനമായ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ മാസമാണ് ചങ്ങരംകുളം ഒതളൂര്‍ സ്വദേ ശിയായ യുവാവിനെ എടപ്പാളി ല്‍നിന്ന് മൂന്നുപേര്‍ ചേര്‍ന്ന് ബ ലമായി കാറില്‍ കയറ്റി കൊണ്ടു പോയത്. കാറില്‍ വെച്ച് ക്രൂരമാ യി മര്‍ദിച്ച് ഗുരുതമായി പരിക്കേ ല്‍പിച്ച് പാലക്കാട് ജില്ലയിലെ വ ട്ടക്കുന്നത്ത് ഉപേക്ഷിക്കുകയായി രുന്നു. തുടര്‍ന്ന് യുവാവിന്റെ പരാ തിയില്‍ ചങ്ങരംകുളം പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്ര തികളെ തിരിച്ചറിഞ്ഞെങ്കിലും പ്രതികളെ പിടികൂടാനായിരുന്നില്ല.

സംഭവത്തില്‍ ഒരാളെകൂടി പിടി കൂടാനുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചങ്ങരംകുളം എസ്.ഐ വിനു, എസ്.സി.പി.ഒമാരായ സു രേഷ്, ഉദയകുമാര്‍, നിതീഷ് വിശ്വ നാഥ്, മണിരാജ്, സി.പി.ഒമാരായ റിനേഷ്, ശ്രീഷ്, നിതിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയി ല്‍ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349141/two-arrested-in-changaramkulam-youth-kidnapping-and-attempted-murder-case)