---
title: "അവധി ആഘോഷം കണ്ണീരായി;  നെടുംപൊയിൽ ചുരത്തിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; സ്ത്രീ മരിച്ചു"
english_title: "One person died in a vehicle accident at Nedumpoyil Pass."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349140/one-person-died-in-a-vehicle-accident-at-nedumpoyil-pass"
published_at: "2026-03-22T16:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bfd0b2c6c0c_acdent.jpg"
keywords: []
---

# അവധി ആഘോഷം കണ്ണീരായി;  നെടുംപൊയിൽ ചുരത്തിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; സ്ത്രീ മരിച്ചു

> **Lead Summary:** **കണ്ണൂർ: ** നെടുംപൊയിൽ ചുരത്തിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഭാർഗവി ആണ് അപകടത്തിൽ മരിച്ചത്. ഇവരുടെ നില ഗുരുതരമായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

## Article Content

**കണ്ണൂർ: ** നെടുംപൊയിൽ ചുരത്തിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഭാർഗവി ആണ് അപകടത്തിൽ മരിച്ചത്. ഇവരുടെ നില ഗുരുതരമായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

കാറിൽ 3 സ്ത്രീകളും 2 കുട്ടികളുമാണ് ഉണ്ടായിരുന്നത്. സെമിനാരി വളവിൽ വച്ച് കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അവധി ആഘോഷിക്കാൻ വയനാട്ടിലേക്ക് പോയ സംഘമാണ് അപകടത്തിൽപെട്ടത്. അതേസമയം മറ്റുള്ളവരുടെ പരിക്കുകൾ ഗുരുതരമല്ല. പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349140/one-person-died-in-a-vehicle-accident-at-nedumpoyil-pass)