---
title: "കേരളം 'ചുട്ടുപൊള്ളുന്നു'! 12 ജില്ലകളിൽ യെല്ലോ അലർട്ട്; പുറത്തിറങ്ങിയാൽ പണി പാളും"
english_title: "The Central Meteorological Department has warned of increasing heat in the state."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349124/the-central-meteorological-department-has-warned-of-increasing-heat-in-the-state"
published_at: "2026-03-22T15:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bfbbe40451e_sun.jpg"
keywords: []
---

# കേരളം 'ചുട്ടുപൊള്ളുന്നു'! 12 ജില്ലകളിൽ യെല്ലോ അലർട്ട്; പുറത്തിറങ്ങിയാൽ പണി പാളും

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാനത്ത് ചൂട് കൂടുന്നുവെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ മാസം 24 വരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്.

## Article Content

**തിരുവനന്തപുരം: ** സംസ്ഥാനത്ത് ചൂട് കൂടുന്നുവെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ മാസം 24 വരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്.

പാലക്കാട് ജില്ലയിൽ താപനില 38 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും.

രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെയുള്ള അധിക താപനിലയാണ് ഈ പ്രദേശങ്ങളിൽ രേഖപ്പെടുത്തുന്നത്. ചൂട് കൂടുന്നത് കണക്കിലെടുത്ത് ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349124/the-central-meteorological-department-has-warned-of-increasing-heat-in-the-state)