---
title: "പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു, വീട്ടിലെത്തി വീട്ടുകാരെ ഭീഷണിപ്പെടുത്തി യുവാവ്, കേസ് എടുത്ത് പോലീസ്"
english_title: "The youth hit the waiter on the head with a stone, then came home and threatened the family, the police registered a case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349118/the-youth-hit-the-waiter-on-the-head-with-a-stone-then-came-home-and-threatened-the-family-the-police-registered-a-case"
published_at: "2026-03-22T14:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bfb23ce1cd3_The_youth_hit_the_waiter_on_the_head_with_a_stone.jpg"
keywords: []
---

# പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു, വീട്ടിലെത്തി വീട്ടുകാരെ ഭീഷണിപ്പെടുത്തി യുവാവ്, കേസ് എടുത്ത് പോലീസ്

> **Lead Summary:** ആലപ്പുഴ: നേർച്ചയ്ക്കിടെ പായസം വിളമ്പാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ വിളമ്പുകാരനെ കല്ലുകൊണ്ട് മർദിച്ച 32-കാരൻ പിടിയിൽ. ആലപ്പുഴ നഗരത്തിൽ ഔസേപ്പിതാവിന്റെ തിരുനാളുമായി ബന്ധപ്പെട്ട് നടന്ന നേർച്ചയ്ക്കിടെയായിരുന്നു സംഭവം. തനിക്ക് പായസം നൽകിയില്ല എന്നതിൽ പ്രകോപിതനായാണ് യുവാവ് വിളമ്പുകാരനെ ആക്രമിച്ചത്.

## Article Content

ആലപ്പുഴ: നേർച്ചയ്ക്കിടെ പായസം വിളമ്പാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ വിളമ്പുകാരനെ കല്ലുകൊണ്ട് മർദിച്ച 32-കാരൻ പിടിയിൽ. ആലപ്പുഴ നഗരത്തിൽ ഔസേപ്പിതാവിന്റെ തിരുനാളുമായി ബന്ധപ്പെട്ട് നടന്ന നേർച്ചയ്ക്കിടെയായിരുന്നു സംഭവം. തനിക്ക് പായസം നൽകിയില്ല എന്നതിൽ പ്രകോപിതനായാണ് യുവാവ് വിളമ്പുകാരനെ ആക്രമിച്ചത്.

മർദനത്തിന് പിന്നാലെ വിളമ്പുകാരന്റെ വീട്ടിലെത്തിയ യുവാവ് അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തുകയും വീട്ടുപകരണങ്ങൾ തല്ലിത്തകർക്കുകയും ചെയ്തു. സംഭവത്തിൽ വിളമ്പുകാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. കസ്റ്റഡിയിലെടുത്ത യുവാവിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. നിസ്സാര കാര്യത്തിന്റെ പേരിലുണ്ടായ അതിക്രമം നാട്ടുകാരെയും ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349118/the-youth-hit-the-waiter-on-the-head-with-a-stone-then-came-home-and-threatened-the-family-the-police-registered-a-case)