---
title: " അതിദാരുണം .... കൊല്ലത്ത് ആറു വയസ്സുകാരി വീട്ടുമുറ്റത്തെ കിണറ്റിൽ വീണുമരിച്ചു"
english_title: "Six-year-old girl dies after falling into backyard well in Kollam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349108/six-year-old-girl-dies-after-falling-into-backyard-well-in-kollam"
published_at: "2026-03-22T14:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bfac7fd39d3_death_.jpg"
keywords: []
---

#  അതിദാരുണം .... കൊല്ലത്ത് ആറു വയസ്സുകാരി വീട്ടുമുറ്റത്തെ കിണറ്റിൽ വീണുമരിച്ചു

> **Lead Summary:** **കൊല്ലം: ** ആറു വയസ്സുകാരി വീട്ടുമുറ്റത്തെ കിണറ്റിൽ വീണു മരിച്ചു. കരീപ്ര ഉളകോട് സ്വദേശികളായ ടി അനന്തുവിന്റെയും ജിഗീതുവിന്റെയും ഏകമകൾ അവന്തികയാണു മരിച്ചത്. മുളവൂർക്കോണത്ത് വാടകയ്ക്കു താമസിക്കുകയായിരുന്നു ഇവർ.

## Article Content

**കൊല്ലം: ** ആറു വയസ്സുകാരി വീട്ടുമുറ്റത്തെ കിണറ്റിൽ വീണു മരിച്ചു. കരീപ്ര ഉളകോട് സ്വദേശികളായ ടി അനന്തുവിന്റെയും ജിഗീതുവിന്റെയും ഏകമകൾ അവന്തികയാണു മരിച്ചത്. മുളവൂർക്കോണത്ത് വാടകയ്ക്കു താമസിക്കുകയായിരുന്നു ഇവർ.

ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെയായിരുന്നു സംഭവം. ഗീതുവും അവന്തികയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഗീതു പറമ്പിലെ പപ്പായ കുത്തിയിടുമ്പോൾ ഒപ്പം നിൽക്കുകയായിരുന്നു അവന്തിക.

കിണറിനു സമീപത്തുണ്ടായിരുന്ന സ്റ്റൂളിൽ കയറി ആൾമറയിലേക്കു പിടിച്ചുകയറാൻ ശ്രമിക്കവേ കിണറ്റിലേക്കു വീഴുകയായിരുന്നു. ഓടിയെത്തിയ ഗീതു കുട്ടിയുടെ കയ്യിൽ പിടിച്ചെങ്കിലും വഴുതിപ്പോയി. നിലവിളി കേട്ടെത്തിയ പ്രദേശവാസികളിൽ ഒരാൾ കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349108/six-year-old-girl-dies-after-falling-into-backyard-well-in-kollam)