---
title: "'സിപിഐഎം നയങ്ങളില്‍ നിന്ന് വ്യതിചലിച്ചു': സിഐടിയു നേതാവ് പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു"
english_title: "CITU leader leaves party and joins Congress kollam "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349076/citu-leader-leaves-party-and-joins-congress-kollam"
published_at: "2026-03-22T10:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bf7c9d37ecc_congress.jpg"
keywords: []
---

# 'സിപിഐഎം നയങ്ങളില്‍ നിന്ന് വ്യതിചലിച്ചു': സിഐടിയു നേതാവ് പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു

> **Lead Summary:** **കൊല്ലം: ** സിപിഐഎമ്മിന്റെ നയവ്യതിയാനങ്ങളില്‍ പ്രതിഷേധിച്ച് സിഐടിയു നേതാവ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിഐടിയു കൊല്ലം ജില്ലാ കമ്മിറ്റിയിലും സംസ്ഥാന ജനറല്‍ കൗണ്‍സിലിലും അംഗമായ എഴുകോണ്‍ സന്തോഷാണ് സിപിഐഎം വിട്ടത്.

## Article Content

**കൊല്ലം: ** സിപിഐഎമ്മിന്റെ നയവ്യതിയാനങ്ങളില്‍ പ്രതിഷേധിച്ച് സിഐടിയു നേതാവ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിഐടിയു കൊല്ലം ജില്ലാ കമ്മിറ്റിയിലും സംസ്ഥാന ജനറല്‍ കൗണ്‍സിലിലും അംഗമായ എഴുകോണ്‍ സന്തോഷാണ് സിപിഐഎം വിട്ടത്.

കശുവണ്ടി മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും പാര്‍ട്ടിയുടെ നയവ്യതിയാനങ്ങളാണ് പാര്‍ട്ടി വിടാന്‍ കാരണമായതെന്നും സന്തോഷ് പറഞ്ഞു. സിപിഐഎം കരീപ്ര നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗവും ഷോപ്‌സ് ആന്‍ഡ് കൊമേര്‍ഷ്യല്‍ എംപ്ലോയീസ് യൂണിയന്‍ സിഐടിയു ജില്ലാ പ്രസിഡന്റുമായിരുന്നു എഴുകോണ്‍ സന്തോഷ്.

കൊട്ടാരക്കരയില്‍ നടന്ന യുഡിഎഫ് കണ്‍വെന്‍ഷനിലെത്തിയാണ് സന്തോഷ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എംപിയുമായ കൊടിക്കുന്നില്‍ സുരേഷാണ് സന്തോഷിന് അംഗത്വം നല്‍കിയത്. ഐഷ പോറ്റിയെ അവഗണിക്കുകയും അവഹേളിക്കുകയുമായിരുന്നു കൊട്ടാരക്കരയിലെ സിപിഐഎമ്മിന്റെ സമീപനമെന്ന് സന്തോഷ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349076/citu-leader-leaves-party-and-joins-congress-kollam)