---
title: " സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച്  വനിതാ ഓവർസിയർ മരിച്ചു; അപകടം ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ "
english_title: "Female overseer dies in scooter-lorry collision eranakulam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349074/female-overseer-dies-in-scooter-lorry-collision-eranakulam"
published_at: "2026-03-22T10:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bf79fbe9fb2_accident.jpg"
keywords: []
---

#  സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച്  വനിതാ ഓവർസിയർ മരിച്ചു; അപകടം ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ 

> **Lead Summary:** ** കൊച്ചി: **സ്കൂട്ടറും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇറിഗേഷൻ വകുപ്പിലെ വനിതാ ഓവർസിയർക്ക് ദാരുണാന്ത്യം . തൃശൂർ പൊയ്യ പൂപ്പത്തി ഏലൂർ സ്വദേശിനിയായ കെ ജി ശ്രീദിവ്യ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ദേശീയ പാതയിലെ കരയാംപറമ്പ് സിഗ്നൽ ജംഗ്ഷനിലാണ് സംഭവം .

## Article Content

** കൊച്ചി: **സ്കൂട്ടറും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇറിഗേഷൻ വകുപ്പിലെ വനിതാ ഓവർസിയർക്ക് ദാരുണാന്ത്യം . തൃശൂർ പൊയ്യ പൂപ്പത്തി ഏലൂർ സ്വദേശിനിയായ കെ ജി ശ്രീദിവ്യ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ദേശീയ പാതയിലെ കരയാംപറമ്പ് സിഗ്നൽ ജംഗ്ഷനിലാണ് സംഭവം .

ജോലി സ്ഥലത്തേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത് . അങ്കമാലിയിൽ നിന്ന് കറുകുറ്റി ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന സ്കൂട്ടറും അതേ ദിശയിൽ പോയ ലോറിയും തമ്മിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ മറിഞ്ഞ് ശ്രീദിവ്യ ലോറിയുടെ അടിയിലേക്ക് വീണു. തുടർന്ന് ലോറി കയറിയതോടെ ഗുരുതരമായി പരിക്കേറ്റു.

**
**

**

**

**

**

**

**

**

**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349074/female-overseer-dies-in-scooter-lorry-collision-eranakulam)