---
title: "ഇനി മരുന്നുകൾ വേദന കുറയ്ക്കാൻ മാത്രം; അമ്മയ്ക്ക് ഹരീഷിനൊപ്പം തുടരാൻ അനുമതി, ഹരീഷ് റാണയുടെ ദയാവധം അവസാന ഘട്ടത്തിൽ"
english_title: "Mother allowed to stay with Harish, Harish Rana's euthanasia in final stages"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349070/mother-allowed-to-stay-with-harish-harish-ranas-euthanasia-in-final-stages"
published_at: "2026-03-22T10:10:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bf72fa90908_Harish_Ranas_euthanasia_in_final_stages.jpg"
keywords: []
---

# ഇനി മരുന്നുകൾ വേദന കുറയ്ക്കാൻ മാത്രം; അമ്മയ്ക്ക് ഹരീഷിനൊപ്പം തുടരാൻ അനുമതി, ഹരീഷ് റാണയുടെ ദയാവധം അവസാന ഘട്ടത്തിൽ

> **Lead Summary:** ദില്ലി: 13 വർഷമായി അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന ഹരീഷ് റാണയുടെ ദയാവധത്തിനുള്ള നടപടികൾ ഡൽഹി എയിംസിൽഅവസാന ഘട്ടത്തിലേക്ക്. മാർച്ച് 11-ന് സുപ്രീം കോടതി നൽകിയ ചരിത്രപരമായ ഉത്തരവിനെത്തുടർന്നാണ് നടപടികൾ ആരംഭിച്ചത്. ഡോക്ടർമാരുടെ പത്തംഗ പ്രത്യേക സംഘത്തിന്റെ കർശന നിരീക്ഷണത്തിലാണ് ഹരീഷ് ഇപ്പോൾ കഴിയുന്നത്.

## Article Content

ദില്ലി: 13 വർഷമായി അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന ഹരീഷ് റാണയുടെ ദയാവധത്തിനുള്ള നടപടികൾ ഡൽഹി എയിംസിൽഅവസാന ഘട്ടത്തിലേക്ക്. മാർച്ച് 11-ന് സുപ്രീം കോടതി നൽകിയ ചരിത്രപരമായ ഉത്തരവിനെത്തുടർന്നാണ് നടപടികൾ ആരംഭിച്ചത്. ഡോക്ടർമാരുടെ പത്തംഗ പ്രത്യേക സംഘത്തിന്റെ കർശന നിരീക്ഷണത്തിലാണ് ഹരീഷ് ഇപ്പോൾ കഴിയുന്നത്.

ഹരീഷിന്റെ ജീവൻ നിലനിർത്തിയിരുന്ന യന്ത്രസംവിധാനങ്ങളും ആഹാരം നൽകുന്ന ട്യൂബുകളും നേരത്തെ തന്നെ ഘട്ടം ഘട്ടമായി നീക്കം ചെയ്തിരുന്നു. നിലവിൽ പാലിയേറ്റീവ് കെയർ യൂണിറ്റിലുള്ള ഹരീഷിന് വേദന അനുഭവപ്പെടാതിരിക്കാനുള്ള മരുന്നുകൾ നൽകുന്നുണ്ട്. മരണം സംഭവിക്കുന്ന സമയം വരെ അമ്മയ്ക്ക് മാത്രമേ ഹരീഷിനൊപ്പം തുടരാൻ അനുവാദമുള്ളൂ. അന്തസ്സോടെയും വേദനയില്ലാതെയും മകനെ മരണത്തിന് വിട്ടുകൊടുക്കണമെന്ന പിതാവ് അശോക് റാണയുടെ ഹർജിയിലാണ് രാജ്യം ഉറ്റുനോക്കിയ ഈ വിധി വന്നത്. 2013-ൽ ചണ്ഡിഗഡിൽ താമസസ്ഥലത്തിന്റെ നാലാം നിലയിൽ നിന്ന് വീണാണ് ഹരീഷിന് ഗുരുതരമായി പരിക്കേറ്റത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349070/mother-allowed-to-stay-with-harish-harish-ranas-euthanasia-in-final-stages)