---
title: "പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം; അന്വേഷണം ഉന്നത ഉദ്യോഗസ്ഥനിലേക്കും ഭാര്യയിലേക്കും"
english_title: "Ivory theft at Pangode military camp; Investigation into high-ranking officer and his wife"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349064/ivory-theft-at-pangode-military-camp-investigation-into-high-ranking-officer-and-his-wife"
published_at: "2026-03-22T09:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bf65db67ec2_Investigation_into_high-ranking_officer_and_his_wife.jpg"
keywords: []
---

# പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം; അന്വേഷണം ഉന്നത ഉദ്യോഗസ്ഥനിലേക്കും ഭാര്യയിലേക്കും

> **Lead Summary:** തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിലെ മെസ്സിൽ നിന്നും ആനക്കൊമ്പുകൾ മോഷണം പോയ സംഭവത്തിൽ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക് നീളുന്നു. ക്യാമ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മോഷണത്തിൽ പങ്കുണ്ടെന്ന സൂചന നൽകുന്ന തെളിവുകൾ പോലീസിന് ലഭിച്ചതായാണ് വിവരം.

## Article Content

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിലെ മെസ്സിൽ നിന്നും ആനക്കൊമ്പുകൾ മോഷണം പോയ സംഭവത്തിൽ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക് നീളുന്നു. ക്യാമ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മോഷണത്തിൽ പങ്കുണ്ടെന്ന സൂചന നൽകുന്ന തെളിവുകൾ പോലീസിന് ലഭിച്ചതായാണ് വിവരം.

ക്യാമ്പിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അന്വേഷണസംഘത്തിന് നിർണ്ണായക വിവരങ്ങൾ ലഭ്യമായത്. മോഷ്ടിക്കപ്പെട്ട ആനക്കൊമ്പുകൾ ക്യാമ്പ് പരിധിക്ക് പുറത്തേക്ക് കൊണ്ടുപോയിട്ടില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

അതേസമയം സൈനിക ക്യാമ്പുമായി ബന്ധപ്പെട്ടതായതിനാല്‍ അന്വേഷണത്തില്‍ പല പ്രതിസന്ധികളും പൊലീസ് നേരിടുന്നുണ്ട്. ക്യാമ്പ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് അനുമതികളാണ് വിലങ്ങുതടിയാകുന്നത്. ഇതുവരെയും പൊലീസിന് ക്യാമ്പിലെ കാട് പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഫെബ്രുവരി 13നാണ് ആനക്കൊമ്പ് മോഷണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരുന്നത്. രണ്ട് കോടി രൂപയോളം വില വരുന്ന രണ്ട് ആനക്കൊമ്പുകളാണ് ക്യാമ്പില്‍ നിന്ന് മോഷണം പോയിരിക്കുന്നത്. 1929ല്‍ സര്‍ക്കാര്‍ സൈന്യത്തിന് കൈമാറിയതാണ് നഷ്ടമായ ആനക്കൊമ്പുകള്‍. ക്യാമ്പിലെ ഓഫീസേഴ്സ് ക്ലബില്‍ സൂക്ഷിച്ചിരുന്ന ഇവ മോഷ്ടിക്കപ്പെട്ടത് കനത്ത സുരക്ഷയുടെ നടുവില്‍ നിന്നാണ്.

ക്യാമ്പിലേക്ക് വന്ന പുറത്തുനിന്ന ആളുകളാണ് ആനക്കൊമ്പ് മോഷ്ടിച്ചത് എന്നായിരുന്നു ആദ്യ ഘട്ടത്തില്‍ കരുതിയിരുന്നത്. എന്നാല്‍ അന്വേഷണം പുരോഗമിക്കവേ ക്യാമ്പിലുള്ളവര്‍ തന്നെയാണ് മോഷണത്തിന് പിന്നിലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349064/ivory-theft-at-pangode-military-camp-investigation-into-high-ranking-officer-and-his-wife)