---
title: "പങ്കാളിയുടെ ദേഹത്ത് മദ്യം ഒഴിച്ച് തീകൊളുത്തി, സ്പാ ഉടമ പിടിയിൽ"
english_title: "Spa owner arrested for pouring alcohol on partner's body and setting it on fire"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349063/spa-owner-arrested-for-pouring-alcohol-on-partners-body-and-setting-it-on-fire"
published_at: "2026-03-22T09:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bf638944e11_Spa_owner_arrested_for_pouring_alcohol_on_partners_body_and_setting_it_on_fire.jpg"
keywords: []
---

# പങ്കാളിയുടെ ദേഹത്ത് മദ്യം ഒഴിച്ച് തീകൊളുത്തി, സ്പാ ഉടമ പിടിയിൽ

> **Lead Summary:** തൃശൂര്‍: വിവാഹവാഗ്ദാനം നൽകി ഒപ്പം താമസിപ്പിച്ചിരുന്ന യുവതിയെ അതിക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിലായി. ചാലക്കുടി പേരാമ്പ്ര വില്ലേജ് ശാസ്താംകുന്ന് സ്വദേശി ശരത്ത് വിഷ്ണുവിനെയാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ചാലക്കുടി സൗത്തിൽ 'റെഡ് ചില്ലീസ്' എന്ന പേരിൽ സ്പാ നടത്തിവരികയായിരുന്നു പ്രതി.

## Article Content

തൃശൂര്‍: വിവാഹവാഗ്ദാനം നൽകി ഒപ്പം താമസിപ്പിച്ചിരുന്ന യുവതിയെ അതിക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിലായി. ചാലക്കുടി പേരാമ്പ്ര വില്ലേജ് ശാസ്താംകുന്ന് സ്വദേശി ശരത്ത് വിഷ്ണുവിനെയാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ചാലക്കുടി സൗത്തിൽ 'റെഡ് ചില്ലീസ്' എന്ന പേരിൽ സ്പാ നടത്തിവരികയായിരുന്നു പ്രതി.

കഴിഞ്ഞ ഒന്നര വർഷമായി ഇവർ വെള്ളാഞ്ചിറയിലെ വാടകവീട്ടിൽ ഒരുമിച്ച് താമസിക്കുകയായിരുന്നു. മാർച്ച് 20-ന് രാത്രി പത്ത് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. യുവതിയോടുള്ള സംശയമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ ദേഹത്ത് മദ്യം ഒഴിച്ച ശേഷം പ്രതി തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിക്ക് നേരെ മുന്‍പും ഇയാള്‍ രാരീരികമായ ആക്രമണങ്ങള്‍ നടത്തിയിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

റെഡ് ചില്ലീസ് എന്ന പേരില്‍ ശരത്ത് ചാലക്കുടി സൗത്തില്‍ സ്പാ നടത്തി വരികയായിരുന്നു. ഈ സ്പായിലെ മുന്‍ ജീവനക്കാരിയായിരുന്നു യുവതി. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ഒപ്പം താമസിപ്പിക്കുകയായിരുന്നു ഇയാള്‍. പ്രതിയില്‍ നിന്ന് രക്ഷപ്പെടാതിരിക്കാന്‍ യുവതിയെ കൊല്ലുമെന്നും സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349063/spa-owner-arrested-for-pouring-alcohol-on-partners-body-and-setting-it-on-fire)