---
title: "ജനവാസ മേഖലയിൽ ഭീതി വിതച്ച കാട്ടാനയ്ക്ക് മയക്കുവെടി മയക്കുവെടി വെച്ചു"
english_title: "A wild elephant that caused panic in a residential area was drugged."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349062/a-wild-elephant-that-caused-panic-in-a-residential-area-was-drugged"
published_at: "2026-03-22T08:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bf5c5a9d597_5.jpg"
keywords: []
---

# ജനവാസ മേഖലയിൽ ഭീതി വിതച്ച കാട്ടാനയ്ക്ക് മയക്കുവെടി മയക്കുവെടി വെച്ചു

> **Lead Summary:** **വയനാട്:**വടക്കനാട് മേഖലയിൽ ജനങ്ങളുടെ ഉറക്കം കെടുത്തിയ 'താത്തൂർ ടസ്കർ വൺ' എന്ന കാട്ടാനയെ വനംവകുപ്പ് മയക്കുവെടി വെച്ചു. ഇന്ന് രാവിലെ അഞ്ച് മണിയോടെ ആരംഭിച്ച ദൗത്യത്തിനൊടുവിൽ കല്ലൂർകുന്ന് ഭാഗത്ത് വെച്ചാണ് ആനയെ വെടിവെച്ചത്. വടക്കനാട് ഭാഗത്ത് നിരന്തരം ഭീതി പരത്തിയിരുന്ന ഈ മുട്ടിക്കൊമ്പനെ മയക്കി മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റാനായിരുന്നു വനംവകുപ്പിന്റെ ആദ്യ തീരുമാനം.

## Article Content

**വയനാട്:**വടക്കനാട് മേഖലയിൽ ജനങ്ങളുടെ ഉറക്കം കെടുത്തിയ 'താത്തൂർ ടസ്കർ വൺ' എന്ന കാട്ടാനയെ വനംവകുപ്പ് മയക്കുവെടി വെച്ചു. ഇന്ന് രാവിലെ അഞ്ച് മണിയോടെ ആരംഭിച്ച ദൗത്യത്തിനൊടുവിൽ കല്ലൂർകുന്ന് ഭാഗത്ത് വെച്ചാണ് ആനയെ വെടിവെച്ചത്. വടക്കനാട് ഭാഗത്ത് നിരന്തരം ഭീതി പരത്തിയിരുന്ന ഈ മുട്ടിക്കൊമ്പനെ മയക്കി മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റാനായിരുന്നു വനംവകുപ്പിന്റെ ആദ്യ തീരുമാനം.

എന്നാൽ, വെടിയേറ്റതിന് പിന്നാലെ ആന ഉൾക്കാട്ടിലേക്ക് നീങ്ങിയത് ദൗത്യത്തിന് തടസ്സമായി. ആനയെ ട്രാക്ക് ചെയ്യാനുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമം വിജയിക്കാത്തതിനെത്തുടർന്ന് ഇന്നത്തെ ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചു. പ്രതികൂല സാഹചര്യം കണക്കിലെടുത്ത് നാളെ രാവിലെ തിരച്ചിൽ പുനരാരംഭിക്കാനാണ് അധികൃതരുടെ തീരുമാനം.

വയനാട് വന്യജീവി സങ്കേതത്തിലെ സ്ഥിരം ശല്യക്കാരനായ ഈ ആനയെ പിടികൂടാൻ വലിയ സന്നാഹങ്ങളാണ് വനംവകുപ്പ് ഒരുക്കിയിരുന്നത്. ആനയെ കണ്ടെത്തി സുരക്ഷിതമായി മാറ്റുന്നതുവരെ പ്രദേശത്ത് ജാഗ്രത തുടരും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349062/a-wild-elephant-that-caused-panic-in-a-residential-area-was-drugged)