---
title: "ഹുർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാൻ ഊർജ്ജനിലയങ്ങൾ തകർക്കും; കടുത്ത മുന്നറിയിപ്പുമായി ട്രംപ്"
english_title: "Trump warns Iran will destroy power plants if Strait of Hormuz is not opened"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349058/trump-warns-iran-will-destroy-power-plants-if-strait-of-hormuz-is-not-opened"
published_at: "2026-03-22T07:50:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bf54458e9c4_3.jpg"
keywords: []
---

# ഹുർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാൻ ഊർജ്ജനിലയങ്ങൾ തകർക്കും; കടുത്ത മുന്നറിയിപ്പുമായി ട്രംപ്

> **Lead Summary:** **ത**ന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ പൂർണ്ണമായും തുറന്നു കൊടുക്കണമെന്ന് ഇറാനോട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. നിശ്ചിത സമയത്തിനുള്ളിൽ പാത തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ്ജനിലയങ്ങൾ ആക്രമിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

## Article Content

**ത**ന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ പൂർണ്ണമായും തുറന്നു കൊടുക്കണമെന്ന് ഇറാനോട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. നിശ്ചിത സമയത്തിനുള്ളിൽ പാത തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ്ജനിലയങ്ങൾ ആക്രമിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തുന്ന ആക്രമണങ്ങൾ ഇറാനിൽ വലിയ നാശനഷ്ടങ്ങൾ വരുത്തുന്നതിനിടെയാണ് പുതിയ അന്ത്യശാസനം വരുന്നത്. നിലവിലെ സംഘർഷങ്ങളിൽ ഇറാനിൽ രണ്ടായിരത്തോളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹുർമുസ് കടലിടുക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാതകളിലൊന്നാണ്. ഈ പാത തടസ്സപ്പെടുന്നത് ആഗോള വിപണിയെ ബാധിക്കുമെന്നതിനാലാണ് അമേരിക്ക കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്.

ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഈ വിഷയത്തിൽ ഇടപെടണമെന്നും ട്രംപ് ആവശ്യപ്പെട്ടു. നിലവിൽ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് ഇറാൻ പാത തുറന്നു കൊടുത്തിട്ടുണ്ടെങ്കിലും ഭീഷണി നിലനിൽക്കുന്നതിനാൽ കപ്പൽ ഗതാഗതം പകുതിയിലധികം കുറഞ്ഞിരിക്കുകയാണ്.

ഇറാന്റെ മിസൈൽ ശേഷിയും ആണവ പദ്ധതിയുടേയും അടിത്തറ തകർക്കുകയാണ് ലക്ഷ്യമെന്ന് ട്രംപ് വ്യക്തമാക്കി. വെടിനിർത്തലിന് ഇപ്പോൾ താല്പര്യമില്ലെന്നും സൈനിക ലക്ഷ്യങ്ങളിലേക്ക് തങ്ങൾ അടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിപ്പിക്കുന്നതാണ് ട്രംപിന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റും പ്രസ്താവനകളും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349058/trump-warns-iran-will-destroy-power-plants-if-strait-of-hormuz-is-not-opened)