---
title: "മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം നാളെ മുതൽ; പത്തനംതിട്ടയിൽ തുടക്കം"
english_title: "Chief Minister's election campaign begins tomorrow; begins in Pathanamthitta"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349054/chief-ministers-election-campaign-begins-tomorrow-begins-in-pathanamthitta"
published_at: "2026-03-22T07:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bf4830121a4_1.jpg"
keywords: []
---

# മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം നാളെ മുതൽ; പത്തനംതിട്ടയിൽ തുടക്കം

> **Lead Summary:** **തിരുവനന്തപുരം: **കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രചാരണ പര്യടനം നാളെ ആരംഭിക്കും. പത്തനംതിട്ട ജില്ലയിൽ നിന്നാണ് അദ്ദേഹം തന്റെ പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രചാരണ പര്യടനം നാളെ ആരംഭിക്കും. പത്തനംതിട്ട ജില്ലയിൽ നിന്നാണ് അദ്ദേഹം തന്റെ പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്.

ഏപ്രിൽ മൂന്ന് വരെ നീളുന്ന പര്യടനത്തിൽ സംസ്ഥാനത്തെ 48 കേന്ദ്രങ്ങളിലെ പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി സംസാരിക്കും. ഒരു ദിവസം ശരാശരി നാല് യോഗങ്ങളിലാണ് അദ്ദേഹം പങ്കെടുക്കുക. സിപിഎം ദേശീയ നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, എം.എ. ബേബി തുടങ്ങിയ പ്രമുഖരും വിവിധയിടങ്ങളിൽ പ്രചാരണത്തിന്റെ ഭാഗമാകും.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നാളെയാണ്. ഇന്ന് അവധി ദിനമായതിനാൽ പത്രികാ സമർപ്പണം ഉണ്ടായിരിക്കില്ല. നാളെ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ വരണാധികാരികൾക്ക് മുൻപാകെ പത്രിക സമർപ്പിക്കാൻ അവസരമുണ്ട്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്താകെ 537 പത്രികകളാണ് ലഭിച്ചിട്ടുള്ളത്.

സമർപ്പിക്കപ്പെട്ട പത്രികകളുടെ സൂക്ഷ്മപരിശോധന മറ്റന്നാൾ നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ താല്പര്യമുള്ളവർക്ക് വ്യാഴാഴ്ച വരെ സമയമുണ്ടാകും. ഏപ്രിൽ ഒമ്പതിനാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349054/chief-ministers-election-campaign-begins-tomorrow-begins-in-pathanamthitta)