---
title: "ഉത്തംനഗറിൽ ആശങ്കകൾക്കിടെ പെരുന്നാൾ ആഘോഷം സമാധാനപരം"
english_title: "Eid celebrations peaceful amid concerns in Uttamnagar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349046/eid-celebrations-peaceful-amid-concerns-in-uttamnagar"
published_at: "2026-03-21T22:34:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69becfe19cf91_14.jpg"
keywords: []
---

# ഉത്തംനഗറിൽ ആശങ്കകൾക്കിടെ പെരുന്നാൾ ആഘോഷം സമാധാനപരം

> **Lead Summary:** **ഉത്തംനഗർ: **ഭീഷണികൾക്കും കനത്ത സുരക്ഷയ്ക്കുമിടയിൽ ഡൽഹിയിലെ ഉത്തംനഗറിൽ ഈദ് ആഘോഷങ്ങൾ സമാധാനപരമായി നടന്നു. നേരത്തെ ഹോളി ആഘോഷത്തിനിടെയുണ്ടായ തർക്കത്തിൽ ഒരു യുവാവ് കൊല്ലപ്പെട്ടതിനെത്തുടർന്ന് പ്രദേശത്ത് വലിയ രീതിയിലുള്ള സംഘർഷസാധ്യത നിലനിന്നിരുന്നു. ഈദ് ദിനത്തിൽ അക്രമങ്ങൾ ഉണ്ടാകുമെന്ന ഭീഷണികളുടെ പശ്ചാത്തലത്തിൽ ഉത്തംനഗർ ഈസ്റ്റ് മെട്രോ സ്റ്റേഷൻ പരിസരത്തും മറ്റും വലിയ തോതിൽ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.

## Article Content

**ഉത്തംനഗർ: **ഭീഷണികൾക്കും കനത്ത സുരക്ഷയ്ക്കുമിടയിൽ ഡൽഹിയിലെ ഉത്തംനഗറിൽ ഈദ് ആഘോഷങ്ങൾ സമാധാനപരമായി നടന്നു. നേരത്തെ ഹോളി ആഘോഷത്തിനിടെയുണ്ടായ തർക്കത്തിൽ ഒരു യുവാവ് കൊല്ലപ്പെട്ടതിനെത്തുടർന്ന് പ്രദേശത്ത് വലിയ രീതിയിലുള്ള സംഘർഷസാധ്യത നിലനിന്നിരുന്നു. ഈദ് ദിനത്തിൽ അക്രമങ്ങൾ ഉണ്ടാകുമെന്ന ഭീഷണികളുടെ പശ്ചാത്തലത്തിൽ ഉത്തംനഗർ ഈസ്റ്റ് മെട്രോ സ്റ്റേഷൻ പരിസരത്തും മറ്റും വലിയ തോതിൽ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.

എന്നാൽ, ഭീതിയുടെ അന്തരീക്ഷത്തെ സ്നേഹം കൊണ്ട് നേരിടുന്ന കാഴ്ചയാണ് അവിടെ കണ്ടത്. സുരക്ഷയ്ക്കായി നിലയുറപ്പിച്ച പോലീസുകാർക്ക് മേൽ പൂക്കൾ വിതറി മുസ്ലിം യുവാക്കൾ പെരുന്നാൾ ആശംസകൾ നേർന്നു. സമാധാനാന്തരീക്ഷം ഉറപ്പാക്കാൻ ഡൽഹി ഹൈക്കോടതി നേരത്തെ തന്നെ പോലീസിന് കർശന നിർദ്ദേശം നൽകിയിരുന്നു. വരാനിരിക്കുന്ന രാമനവമി ആഘോഷങ്ങൾ വരെ പ്രദേശത്ത് പോലീസ് നിരീക്ഷണം തുടരും.

ഈദ് നമസ്കാരവും തുടർന്നുള്ള ആഘോഷങ്ങളും യാതൊരുവിധ അനിഷ്ട സംഭവങ്ങളും കൂടാതെ സമാധാനപരമായി പൂർത്തിയായതായി ദ്വാരക ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കുശാൽ പാൽ സിങ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349046/eid-celebrations-peaceful-amid-concerns-in-uttamnagar)