---
title: "തർക്കം കൊലപാതകത്തിൽ കലാശിച്ചു: കോളേജ് വിദ്യാർഥിയെ സഹപാടി വെടിവെടിവച്ചു കൊലപ്പെടുത്തി"
english_title: "Student shot dead in UP"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349040/student-shot-dead-in-up-NEW-"
published_at: "2026-03-21T21:59:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bec7d0bd4ab_crime.jpg"
keywords: []
---

# തർക്കം കൊലപാതകത്തിൽ കലാശിച്ചു: കോളേജ് വിദ്യാർഥിയെ സഹപാടി വെടിവെടിവച്ചു കൊലപ്പെടുത്തി

> **Lead Summary:** ** **വാരണാസിയിൽ 23 വയസുകാരനായ കോളേജ് വിദ്യാർഥിയെ സഹപാടി വെടിവെടിവച്ചു കൊലപ്പെടുത്തി. വാരണാസിയിലെ ഉദയ് പ്രതാപ് കോളേജിലെ നാലാം സെമസ്റ്റർ ബി എ വിദ്യാർഥിയായ സൂര്യപ്രതാപ് സിങിനെയാണ് സഹപാഠിയായ മ‍ഞ്ജീത് ചൗഹാൻ വെടിവച്ച് കൊന്നത്.

## Article Content

** **വാരണാസിയിൽ 23 വയസുകാരനായ കോളേജ് വിദ്യാർഥിയെ സഹപാടി വെടിവെടിവച്ചു കൊലപ്പെടുത്തി. വാരണാസിയിലെ ഉദയ് പ്രതാപ് കോളേജിലെ നാലാം സെമസ്റ്റർ ബി എ വിദ്യാർഥിയായ സൂര്യപ്രതാപ് സിങിനെയാണ് സഹപാഠിയായ മ‍ഞ്ജീത് ചൗഹാൻ വെടിവച്ച് കൊന്നത്.

ഇരുവരും തമ്മിലുള്ള വ്യക്തിപരമായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് പ്രതിയായ മഞ്ജീതിനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

കോടതി പ്രതിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സൂര്യപ്രതാപിന്റെ തലയിലും നെഞ്ചിലുമായി നാല് റൗണ്ട് വെടിയുതിർത്തതായി പൊലീസ് റിപ്പോർട്ട് ചെയ്തു. എന്നാൽ പ്രതിയെ കൊല്ലണമെന്ന് ആവശ്യപ്പെട്ട് ഇരയുടെ പിതാവ് മകന്റെ മൃതദേഹം ദഹിപ്പിക്കാൻ വിസമ്മതിച്ചു.

വെടിയുതിർത്ത ശേഷം പ്രതി കോളേജിലെ മതിൽ ചാടി രക്ഷപ്പെടുകയും കൊല്ലാനുപയോ​ഗിച്ച പിസ്റ്റൽ തൊട്ടടുത്ത മാലിന്യകൂമ്പാരത്തിൽ ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് പൊലീസ് സംഭവസ്ഥലത്ത് എത്തി ആയുധം കണ്ടെടുക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവം നടന്നപ്പോൾ തന്നെ സൂര്യ പ്രതാപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടയിൽ മരിക്കുകയായിരുന്നു. ​ഗാസിപൂർ സ്വദേശിയാണ് മരിച്ച സീര്യ പ്രതാപ് സിങ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349040/student-shot-dead-in-up-NEW-)