---
title: "ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി"
english_title: "Narendra Modi speaks to Iranian President over phone"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349031/narendra-modi-speaks-to-iranian-president-over-phone"
published_at: "2026-03-21T19:33:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bea5a647b9e_8.jpg"
keywords: []
---

# ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി

> **Lead Summary:** **പ**ശ്ചിമേഷ്യയിൽ സമാധാനവും ഐശ്വര്യവും നിലനിൽക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ഫോണിൽ സംസാരിച്ചു.

## Article Content

**പ**ശ്ചിമേഷ്യയിൽ സമാധാനവും ഐശ്വര്യവും നിലനിൽക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ഫോണിൽ സംസാരിച്ചു.

പെരുന്നാൾ, നൗറൂസ് ആശംസകൾ നേർന്നതിനൊപ്പം ഇറാനിലെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ അദ്ദേഹം അപലപിക്കുകയും ചെയ്തു. സമുദ്രപാതകളുടെ സുരക്ഷിതത്വവും കപ്പൽ ഗതാഗതത്തിന്റെ പ്രാധാന്യവും ചർച്ചയായ സംഭാഷണത്തിൽ, അവിടെയുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇറാൻ നൽകുന്ന പിന്തുണയ്ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349031/narendra-modi-speaks-to-iranian-president-over-phone)