---
title: "ക്ഷേമ പെൻഷൻ വിതരണം 25 മുതൽ ആരംഭിക്കും; ഏപ്രിലിലെ പെന്‍ഷന്‍ വിതരണം 31നും"
english_title: "Welfare pension distribution to start from 25th; April pension distribution to continue on 31st"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349026/welfare-pension-distribution-to-start-from-25th-april-pension-distribution-to-continue-on-31st"
published_at: "2026-03-21T19:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be9fe1a0903_7.jpg"
keywords: []
---

# ക്ഷേമ പെൻഷൻ വിതരണം 25 മുതൽ ആരംഭിക്കും; ഏപ്രിലിലെ പെന്‍ഷന്‍ വിതരണം 31നും

> **Lead Summary:** വരാനിരിക്കുന്ന വോട്ടെടുപ്പിനും വിഷുവിനും മുന്നോടിയായി സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം വേഗത്തിലാക്കാൻ സർക്കാർ നടപടി തുടങ്ങി. മാർച്ചിലെ പെൻഷൻ തുക ഈ മാസം 25 മുതൽ വിതരണം ചെയ്യും.

## Article Content

വരാനിരിക്കുന്ന വോട്ടെടുപ്പിനും വിഷുവിനും മുന്നോടിയായി സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം വേഗത്തിലാക്കാൻ സർക്കാർ നടപടി തുടങ്ങി. മാർച്ചിലെ പെൻഷൻ തുക ഈ മാസം 25 മുതൽ വിതരണം ചെയ്യും.

ഏപ്രിൽ മാസത്തെ പെൻഷൻ മാർച്ച് 31 മുതൽ ഗുണഭോക്താക്കളിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രതിമാസം 2,000 രൂപ വീതം ഏകദേശം 62 ലക്ഷം പേർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇതിൽ 26.62 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ടുകൾ വഴിയും ബാക്കിയുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി നേരിട്ടും തുക കൈമാറും.മുൻ സർക്കാരുകളുടെ കാലത്തെക്കാൾ പെൻഷൻ തുക വർദ്ധിപ്പിച്ചതും വിതരണം ചെയ്ത ആകെ തുകയിലെ വർദ്ധനവും സർക്കാർ ഈ ഘട്ടത്തിൽ എടുത്തുപറയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349026/welfare-pension-distribution-to-start-from-25th-april-pension-distribution-to-continue-on-31st)