---
title: "പൂച്ചയെ വളർത്താൻ മാതാപിതാക്കൾ സമ്മതിക്കാത്തതിനെ തുടർന്ന് യുവ വനിത ഡോക്ടര്‍ ആത്മഹത്യ ചെയ്തു"
english_title: "Young female doctor commits suicide after parents refuse to let her keep a cat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349011/young-female-doctor-commits-suicide-after-parents-refuse-to-let-her-keep-a-cat"
published_at: "2026-03-21T17:22:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be870892c66_docter_suicide.jpg"
keywords: []
---

# പൂച്ചയെ വളർത്താൻ മാതാപിതാക്കൾ സമ്മതിക്കാത്തതിനെ തുടർന്ന് യുവ വനിത ഡോക്ടര്‍ ആത്മഹത്യ ചെയ്തു

> **Lead Summary:** **ഹൈദരാബാദ്: ( **[www.truevisionnews.com]** )** പൂച്ചയെ വളര്‍ത്തുന്നത് വീട്ടുകാര്‍ എതിര്‍ത്തതിനെ തുടർന്നുണ്ടായ തർക്കം ആത്മഹത്യയിൽ അവസാനിച്ചു. ഹൈദരാബാദിലെ അല്‍വാല്‍ സ്വദേശിയായ 23കാരിയെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എംബിബിഎസ് കഴിഞ്ഞ് ഉപരിപഠനത്തിന് തയാറെടുക്കുകയായിരുന്ന യുവതി, കഴിഞ്ഞ മൂന്ന് മാസമായി വീട്ടില്‍ പൂച്ചയെ വളര്‍ത്തിയിരുന്നു. എന്നാല്‍ ഇത് മാതാപിതാക്കള്‍ എതിര്‍ത്തു.

## Article Content

**ഹൈദരാബാദ്: ( **[www.truevisionnews.com]** )** പൂച്ചയെ വളര്‍ത്തുന്നത് വീട്ടുകാര്‍ എതിര്‍ത്തതിനെ തുടർന്നുണ്ടായ തർക്കം ആത്മഹത്യയിൽ അവസാനിച്ചു. ഹൈദരാബാദിലെ അല്‍വാല്‍ സ്വദേശിയായ 23കാരിയെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എംബിബിഎസ് കഴിഞ്ഞ് ഉപരിപഠനത്തിന് തയാറെടുക്കുകയായിരുന്ന യുവതി, കഴിഞ്ഞ മൂന്ന് മാസമായി വീട്ടില്‍ പൂച്ചയെ വളര്‍ത്തിയിരുന്നു. എന്നാല്‍ ഇത് മാതാപിതാക്കള്‍ എതിര്‍ത്തു.

വളർത്തുപൂച്ചയെചൊല്ലി പലതവണ യുവതി വീട്ടുകാരുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ടിരുന്നു. പൂച്ചയെ ഉപേക്ഷിക്കേണ്ടിവരുമെന്ന മാനസിക വിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. മാർച്ച് 18ന് ഹൈദരാബാദിലെ മീർപേട്ടിൽ തന്റെ വളർത്തു പൂച്ച മരിച്ചതിൽ മനംനൊന്ത് 20 വയസുകാരനായ വിദ്യാർഥിയും ആത്മഹത്യ ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349011/young-female-doctor-commits-suicide-after-parents-refuse-to-let-her-keep-a-cat)