---
title: "'ഡീൽ ആരോപണം നാണംകെട്ട പ്രചാരണത്തിന്റെ ഭാ​ഗം, കോൺ​ഗ്രസ് പാർട്ടിയുടെ സർട്ടിഫിക്കറ്റ് ബിജെപിക്ക് വേണ്ട' - രാജീവ് ചന്ദ്രശേഖർ"
english_title: "Congress is a party that makes false promises, we don't want its support either: RajivChandrasekhar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349007/congress-is-a-party-that-makes-false-promises-we-dont-want-its-support-either-rajivchandrasekhar-"
published_at: "2026-03-21T16:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be81b280445_rajeev.jpg"
keywords: []
---

# 'ഡീൽ ആരോപണം നാണംകെട്ട പ്രചാരണത്തിന്റെ ഭാ​ഗം, കോൺ​ഗ്രസ് പാർട്ടിയുടെ സർട്ടിഫിക്കറ്റ് ബിജെപിക്ക് വേണ്ട' - രാജീവ് ചന്ദ്രശേഖർ

> **Lead Summary:** **തിരുവനന്തപുരം: ** കോൺഗ്രസിന്റെ 'ഡീൽ' ആരോപണങ്ങളെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത്.

## Article Content

**തിരുവനന്തപുരം: ** കോൺഗ്രസിന്റെ 'ഡീൽ' ആരോപണങ്ങളെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത്.

കോൺ​ഗ്രസ് നാണമില്ലാത്ത പാർട്ടിയാണെന്നും വ്യാജ വാ​ഗ്ദാനം നൽകുന്ന പാർട്ടിയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കോൺ​ഗ്രസ് എത്ര മുതലാളിമാരെ സ്ഥാനാർത്ഥിയാക്കുന്നു? ബിജെപി സ്ഥാനാർത്ഥി ദുർബലനാണോ എന്ന് വേണുഗോപാലും സതീശനും ആണോ തീരുമാനിക്കുന്നത്? ഡീൽ ആരോപണം നാണംകെട്ട പ്രചാരണത്തിന്റെ ഭാ​ഗമാണ്.

കോൺ​ഗ്രസ് പാർട്ടിയുടെ സർട്ടിഫിക്കറ്റ് ബിജെപിക്ക് വേണ്ട. ബിജെപി ജയിച്ചാൽ സിപിഎം കൃപയെന്നാകും കോൺ​ഗ്രസ് വാദം. ഞങ്ങൾക്ക് ആരുടെയും പിന്തുണ വേണ്ടെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. പാലക്കാട് ബിജെപിയെ ജയിപ്പിക്കാൻ സിപിഎം- ബിജെപി ഡീൽ ഉണ്ടെന്നാണ് ഇന്നലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചത്. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349007/congress-is-a-party-that-makes-false-promises-we-dont-want-its-support-either-rajivchandrasekhar-)