---
title: "' കോൺ​ഗ്രസിനുള്ളത് ജനങ്ങളുമായുള്ള ഡീൽ, മത്സരിക്കുന്നത് സിനിമക്കാരനായ രമേശ് പിഷാരടിയല്ല കോൺ​ഗ്രസ് പ്രവർത്തകനായ രമേഷ് പിഷാരടിയാണ് ' - രമേശ്‌ പിഷാരടി"
english_title: "'It is not filmmaker Ramesh Pisharody who is contesting, but Congress worker Ramesh Pisharody': RameshPisharody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348993/it-is-not-filmmaker-ramesh-pisharody-who-is-contesting-but-congress-worker-ramesh-pisharody-rameshpisharody"
published_at: "2026-03-21T15:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be6ed0957df_congress.jpg"
keywords: []
---

# ' കോൺ​ഗ്രസിനുള്ളത് ജനങ്ങളുമായുള്ള ഡീൽ, മത്സരിക്കുന്നത് സിനിമക്കാരനായ രമേശ് പിഷാരടിയല്ല കോൺ​ഗ്രസ് പ്രവർത്തകനായ രമേഷ് പിഷാരടിയാണ് ' - രമേശ്‌ പിഷാരടി

> **Lead Summary:** **പാലക്കാട്: **നിയമ സഭ തെരഞ്ഞെടുപ്പിൽ പാലക്കാട് നിന്ന് മത്സരിക്കുന്നത് സിനിമക്കാരനായ രമേശ് പിഷാരടിയല്ല കോൺ​ഗ്രസ് പ്രവർത്തകനായ രമേഷ് പിഷാരടിയാണെന്ന് പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പിഷാരടി.

## Article Content

**പാലക്കാട്: **നിയമ സഭ തെരഞ്ഞെടുപ്പിൽ പാലക്കാട് നിന്ന് മത്സരിക്കുന്നത് സിനിമക്കാരനായ രമേശ് പിഷാരടിയല്ല കോൺ​ഗ്രസ് പ്രവർത്തകനായ രമേഷ് പിഷാരടിയാണെന്ന് പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പിഷാരടി.

തെരഞ്ഞെടുപ്പിൽ ജയിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം. മണ്ഡലത്തിലുടനീളം സഞ്ചരിക്കുമ്പോൾ ഷാഫി പറമ്പിലും വി കെ ശ്രീകണ്ഠനും ചെയ്ത വികസന പ്രവർത്തനങ്ങളാണ് ആളുകൾ കാണിച്ചു തരുന്നതെന്നും പിഷാരടി പറഞ്ഞു.

കോൺ​ഗ്രസിനുള്ളത് ജനങ്ങളുമായുള്ള ഡീലെന്നാണ് മുൻ എംഎൽഎയും ലോക്സഭ എംപിയുമായ ഷാഫി പറമ്പിലിൻ്റെ പ്രതികരണം. അതേസമയം സിപിഎം - ബിജെപി ഡീൽ കുറെ കാലമായി ഉണ്ടെന്നും പാലക്കാട് കഴിഞ്ഞ പല തെരഞ്ഞെടുപ്പുകളിലും ഈ ഡീൽ ഉയർത്തിയിട്ടുണ്ടെന്നും പ്രതികരിച്ച് കോൺ​ഗ്രസ് നേതാവ് വികെ ശ്രീകണ്ഠൻ. എന്‍എംആര്‍ റസാക്കിന്റെ സ്ഥാനാർത്ഥിത്വം സിപിഎം - ബിജെപി ഡീലിന്റെ ഭാഗമെന്നും ശ്രീകണ്ഠൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348993/it-is-not-filmmaker-ramesh-pisharody-who-is-contesting-but-congress-worker-ramesh-pisharody-rameshpisharody)