---
title: "അവലുണ്ടോ വീട്ടിൽ? എങ്കിൽ മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം ഈ വെറൈറ്റി പലഹാരം"
english_title: "Then you can prepare this variety of dessert in minutes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348981/then-you-can-prepare-this-variety-of-dessert-in-minutes-new"
published_at: "2026-03-21T14:43:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be624f80032_cookery_21.jpg"
keywords: []
---

# അവലുണ്ടോ വീട്ടിൽ? എങ്കിൽ മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം ഈ വെറൈറ്റി പലഹാരം

> **Lead Summary:** വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാൻ വ്യത്യസ്തവും രുചികരവുമായ ഒരു വിഭവം തിരയുകയാണോ? വീട്ടിലുള്ള ലളിതമായ ചേരുവകൾ കൊണ്ട് പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു സ്നാക്സ് ഇതാ.

## Article Content

വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാൻ വ്യത്യസ്തവും രുചികരവുമായ ഒരു വിഭവം തിരയുകയാണോ? വീട്ടിലുള്ള ലളിതമായ ചേരുവകൾ കൊണ്ട് പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു സ്നാക്സ് ഇതാ.

പുറംഭാഗം നല്ല കറുമുറെ ഇരിക്കുന്നതും ഉള്ളിൽ മൃദുവായതുമായ ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും. അവലും ഉരുളക്കിഴങ്ങും പ്രധാന ചേരുവകളായി എത്തുന്ന ഈ ഹെൽത്തി സ്നാക്സ് എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കാം.

**ആവശ്യമായ ചേരുവകൾ:**

അവൽ - 1/2 കപ്പ് (ചുവന്നതോ വെളുത്തതോ ആകാം)

ഉരുളക്കിഴങ്ങ് - 2 എണ്ണം (പുഴുങ്ങി ഉടച്ചത്)

ക്യാരറ്റ് - 1 എണ്ണം (ഗ്രേറ്റ് ചെയ്തത്)

ഗ്രീൻ പീസ് - 1/4 കപ്പ്

സവാള - 1 എണ്ണം (ചെറുതായി അരിഞ്ഞത്)

പച്ചമുളക് - 2 എണ്ണം

ജീരകം - 1/2 ടീസ്പൂൺ

മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ

മുളകുപൊടി - 1 ടീസ്പൂൺ

ഗരം മസാല - 1/2 ടീസ്പൂൺ

മൈദ - 1/2 കപ്പ് (കോട്ടിംഗിനായി)

സേമിയ - ആവശ്യത്തിന് (പുറംഭാഗം മൊരിഞ്ഞു വരാൻ)

മല്ലിയില, ഉപ്പ്, എണ്ണ - ആവശ്യത്തിന്

**തയ്യാറാക്കുന്ന വിധം:**

**1. മസാല ഫില്ലിംഗ് തയ്യാറാക്കാം:**

ഒരു പാനിൽ എണ്ണ ചൂടാക്കി ജീരകം, പച്ചമുളക്, സവാള എന്നിവ ചേർത്ത് നന്നായി വഴറ്റുക .

ഇതിലേക്ക് ക്യാരറ്റ്, ഗ്രീൻ പീസ് എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കുക.

ശേഷം പുഴുങ്ങി ഉടച്ചു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർക്കുക .

മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല, ഉപ്പ്, മല്ലിയില എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് മസാല റെഡിയാക്കുക .

**2. അവൽ മിക്സ് തയ്യാറാക്കാം:**

അര കപ്പ് അവൽ നന്നായി കഴുകി വെള്ളം വാർന്നു കളയാൻ വെക്കുക (കുതിർക്കാൻ വെള്ളം ഒഴിക്കേണ്ടതില്ല) .

തയ്യാറാക്കിയ മസാല ചൂടാറിക്കഴിയുമ്പോൾ കുതിർത്ത അവൽ ഇതിലേക്ക് ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക .

ഈ മിക്സിൽ നിന്ന് ചെറിയ ഉരുളകളോ സിലിണ്ടർ ആകൃതിയോ നൽകി ഷേപ്പ് ചെയ്തെടുക്കുക .

**3. കോട്ടിംഗും ഫ്രൈയിംഗും:**

മൈദയിൽ കുറച്ച് ഉപ്പും കുരുമുളകുപൊടിയും വെള്ളവും ചേർത്ത് അധികം കട്ടിയില്ലാത്ത ലായനി തയ്യാറാക്കുക.

സേമിയ ചെറിയ കഷ്ണങ്ങളായി പൊടിച്ചു വെക്കുക (കുനാഫ സേമിയയോ ബ്രെഡ് ക്രംസോ ഉപയോഗിക്കാം) .

ഓരോ സ്നാക്സും ആദ്യം മൈദ ലായനിയിൽ മുക്കിയ ശേഷം സേമിയയിൽ നന്നായി പൊതിഞ്ഞെടുക്കുക

ചൂടായ എണ്ണയിൽ മീഡിയം ഫ്ലെയിമിൽ ഇട്ട് രണ്ട് വശവും ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക .

പുറംഭാഗം നല്ല കറുമുറെ ഇരിക്കുന്ന ഈ സ്നാക്സ് ചൂട് ചായയുടെയോ ടൊമാറ്റോ സോസിന്റെയോ കൂടെ കഴിക്കാൻ വളരെ രുചികരമാണ്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348981/then-you-can-prepare-this-variety-of-dessert-in-minutes-new)