---
title: "ജോലി സമ്മർദത്തെ കുറിച്ച് പരാമർശമില്ല; കാസർഗോഡ് ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവം, ആത്മഹത്യ കുറിപ്പ് കണ്ടെത്തി"
english_title: "blo commit suicide at kasaragod Suicide note found"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348947/blo-commit-suicide-at-kasaragod-suicide-note-found"
published_at: "2026-03-21T13:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be4fcb9b970_suicide.jpg"
keywords: []
---

# ജോലി സമ്മർദത്തെ കുറിച്ച് പരാമർശമില്ല; കാസർഗോഡ് ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവം, ആത്മഹത്യ കുറിപ്പ് കണ്ടെത്തി

> **Lead Summary:** **കാസർഗോഡ്: ( **[www.truevisionnews.com]** ) **കാസർഗോഡ് മൊഗ്രാലിൽ ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവം ആത്മഹത്യ കുറിപ്പ് കണ്ടെത്തി. മൊഗ്രാൽ പുത്തൂർ കടവത്ത് സ്വദേശി സവാദ് ആണ് മരിച്ചത്. ചെർക്കള സ്കൂളിലെ അധ്യാപകൻ കൂടിയായ ഇദ്ദേഹം ഇന്ന് രാവിലെ ഏഴരയോടെയാണ് പുഴയിൽ ചാടിയത്. വ്യക്തിപരമായ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു.

## Article Content

**കാസർഗോഡ്: ( **[www.truevisionnews.com]** ) **കാസർഗോഡ് മൊഗ്രാലിൽ ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവം ആത്മഹത്യ കുറിപ്പ് കണ്ടെത്തി. മൊഗ്രാൽ പുത്തൂർ കടവത്ത് സ്വദേശി സവാദ് ആണ് മരിച്ചത്. ചെർക്കള സ്കൂളിലെ അധ്യാപകൻ കൂടിയായ ഇദ്ദേഹം ഇന്ന് രാവിലെ ഏഴരയോടെയാണ് പുഴയിൽ ചാടിയത്. വ്യക്തിപരമായ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു.

ജോലി സമ്മർദത്തെ കുറിച്ച് ആത്മഹത്യ കുറിപ്പിൽ പരാമർശമില്ല. രാവിലെ സവാദ് സഞ്ചരിച്ചിരുന്ന ബൈക്ക് മൊഗ്രാൽ പാലത്തിന് സമീപം കണ്ടെത്തിയിരുന്നു. ബൈക്ക് പാലത്തിൽ നിർത്തിവച്ച ശേഷം ഇദ്ദേഹം പുഴയിൽ ചാടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തി. സവാദിനെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ആശുപത്രിയിലെ കാഷ്യാലിറ്റിയിൽ നിന്ന് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348947/blo-commit-suicide-at-kasaragod-suicide-note-found)