---
title: "കാസർഗോഡ് ബി എൽ ഒ പുഴയിൽ ചാടി ജീവനൊടുക്കി; സിസ്റ്റം കൊന്നതെന്ന ആരോപണവുമായി ബന്ധുക്കളും സുഹൃത്തുക്കളും"
english_title: "Kasaragod BLO commits suicide by jumping into river"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348885/kasaragod-blo-commits-suicide-by-jumping-into-river"
published_at: "2026-03-21T10:38:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be283dcc166_suicide.jpg"
keywords: []
---

# കാസർഗോഡ് ബി എൽ ഒ പുഴയിൽ ചാടി ജീവനൊടുക്കി; സിസ്റ്റം കൊന്നതെന്ന ആരോപണവുമായി ബന്ധുക്കളും സുഹൃത്തുക്കളും

> **Lead Summary:** **കാസർഗോഡ്: ** കാസർഗോഡ് ബി എൽ ഒ പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. മൊഗ്രാൽ പുത്തൂർ സ്വദേശി സവാദാണ് ആത്മഹത്യ ചെയ്തത്. മൊഗ്രാൽ പാലത്തിന് മുകളിൽ ബൈക്ക് വെച്ചതിന് ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു. നാട്ടുകാർ കണ്ടതിനെ തുടർന്നാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്.

## Article Content

**കാസർഗോഡ്: ** കാസർഗോഡ് ബി എൽ ഒ പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. മൊഗ്രാൽ പുത്തൂർ സ്വദേശി സവാദാണ് ആത്മഹത്യ ചെയ്തത്. മൊഗ്രാൽ പാലത്തിന് മുകളിൽ ബൈക്ക് വെച്ചതിന് ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു. നാട്ടുകാർ കണ്ടതിനെ തുടർന്നാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്.

യുവാവിനെ ഗുരുതരാവസ്ഥയിൽ കാസർഗോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ചെർക്കള ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ് മരിച്ചത്.

അതേസമയം, ആത്മഹത്യ ചെയ്തതല്ല, സിസ്റ്റം കൊന്നതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു. ജോലി സമ്മർദ്ദം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ജില്ലാ കളക്ടർ എത്താതെ മൃതദേഹം ആശുപത്രിയിൽ നിന്ന് ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം കിട്ടണം എന്നും ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348885/kasaragod-blo-commits-suicide-by-jumping-into-river)