---
title: "ലോകകപ്പ് ജയത്തിന് പിന്നാലെ വമ്പൻ സമ്മാനം; പങ്കാളി മഹികയ്ക്ക് 10 കോടിയുടെ ഫെറാരി നൽകി ഹാർദിക് പാണ്ഡ്യ!"
english_title: "Hardik Pandya gifted Mahika a Ferrari worth 10 crores"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348869/hardik-pandya-gifted-mahika-a-ferrari-worth-10-crores"
published_at: "2026-03-21T09:38:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be19f35ba4c_3.jpg"
keywords: []
---

# ലോകകപ്പ് ജയത്തിന് പിന്നാലെ വമ്പൻ സമ്മാനം; പങ്കാളി മഹികയ്ക്ക് 10 കോടിയുടെ ഫെറാരി നൽകി ഹാർദിക് പാണ്ഡ്യ!

> **Lead Summary:** **മുംബൈ: [ **ട്വൻ്റി20 ലോകകപ്പ് കിരീടനേട്ടത്തിന്റെ ആവേശം അടങ്ങുന്നതിന് മുൻപേ, തന്റെ പങ്കാളി മഹികാ ശർമ്മയ്ക്ക് പത്ത് കോടി രൂപ വിലമതിക്കുന്ന ആഡംബര കാർ സമ്മാനിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ വാർത്തകളിൽ നിറയുന്നു.

## Article Content

**മുംബൈ: [ **ട്വൻ്റി20 ലോകകപ്പ് കിരീടനേട്ടത്തിന്റെ ആവേശം അടങ്ങുന്നതിന് മുൻപേ, തന്റെ പങ്കാളി മഹികാ ശർമ്മയ്ക്ക് പത്ത് കോടി രൂപ വിലമതിക്കുന്ന ആഡംബര കാർ സമ്മാനിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ വാർത്തകളിൽ നിറയുന്നു.

അതിവേഗത്തിനും ആഡംബരത്തിനും പേരുകേട്ട 'ഫെറാരി 12 സിലിണ്ടറി' (Ferrari 12Cilindri) എന്ന സൂപ്പർ കാറാണ് താരം മഹികയ്ക്ക് സമ്മാനമായി നൽകിയത്. പുതിയ കാറിന് ഒരു പുരോഹിതന്റെ സാന്നിധ്യത്തിൽ മഹിക പൂജ നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഈ വമ്പൻ സമ്മാനത്തെക്കുറിച്ച് ആരാധകർ അറിഞ്ഞത്.

ഹാർദിക് തന്നെ കാറിനുള്ളിലിരുന്ന് പകർത്തിയ ഈ ദൃശ്യങ്ങളിൽ ആഡംബരപൂർണ്ണമായ കാറിന്റെ ഇന്റീരിയറും പൂജാകർമ്മങ്ങളും വ്യക്തമാണ്. ലോകകപ്പ് ഫൈനലിലെ വിജയത്തിന് പിന്നാലെ മൈതാനത്ത് ഇരുവരും ചേർന്ന് നടത്തിയ ആഘോഷചിത്രങ്ങൾ നേരത്തെ തന്നെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോൾ കോടികൾ വിലമതിക്കുന്ന ഈ സമ്മാനവും ചർച്ചയാകുന്നത്. ഇന്ത്യയിൽ ഏകദേശം 8.5 കോടി രൂപ എക്സ്-ഷോറൂം വിലയുള്ള ഈ കാർ, നികുതിയും മറ്റ് ചാർജുകളും ചേരുമ്പോൾ 10 കോടി രൂപയോളം ഓൺ-റോഡ് വില വരും.

വെറും 2.9 സെക്കൻഡുകൾ കൊണ്ട് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ശേഷിയുള്ള ഈ കരുത്തൻ വാഹനത്തിന് 6.5 ലിറ്റർ V12 എഞ്ചിനാണ് കരുത്ത് പകരുന്നത്. ലോകകപ്പിലെ ഐതിഹാസിക വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച ഹാർദിക്, ഇപ്പോൾ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ നയിക്കാനുള്ള ഒരുക്കങ്ങളിലാണ്.

വാഹനങ്ങളോടുള്ള തന്റെ കമ്പം നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുള്ള താരത്തിന്റെ ഗാരേജിൽ റോൾസ് റോയ്സ് കള്ളിനൻ, ലംബോർഗിനി, മെഴ്സിഡെസ് തുടങ്ങിയ വമ്പൻ നിര തന്നെയുണ്ട്. മുൻപ് തന്റെ ആദ്യ ഭാര്യ നടാഷ സ്റ്റാൻകോവിച്ചിനും മകനും ഹാർദിക് ആഡംബര കാർ സമ്മാനമായി നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348869/hardik-pandya-gifted-mahika-a-ferrari-worth-10-crores)